---
title: "കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ടുപേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്"
english_title: "Accident_kelakam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249407/accident_kelakam"
published_at: "2024-11-15T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736adb9ec072_1002402032.jpg"
keywords: []
---

# കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ടുപേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു.

കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

റെഡ് സ്റ്റാർ തെക്കേക്കര സംഘടിപ്പിച്ച നാടകോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ 'വനിതാ മെസ്സ് 'എന്ന നാടകം അവതരിപ്പിച്ച ശേഷം കടന്നപ്പള്ളിയിൽ നിന്നും ബത്തേരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം, മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249407/accident_kelakam)