---
title: "പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി"
english_title: "Children's Harita Sabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249431/childrens-harita-sabha"
published_at: "2024-11-15T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736c882280c2_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി

> **Lead Summary:** തളിപ്പറമ്പ്: മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി.മാലിന്യ നിർമാർജന സംവിധാനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, മാലിന്യ സംസ്കരണ പ്രവർനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക തുടങ്ങിയവയാണ് ലക്ഷ്യം .

## Article Content

തളിപ്പറമ്പ്: മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി.മാലിന്യ നിർമാർജന സംവിധാനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, മാലിന്യ സംസ്കരണ പ്രവർനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക തുടങ്ങിയവയാണ് ലക്ഷ്യം .

മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹരിതസഭ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസി: സെക്രട്ടരി പി വി അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ് സ്വാഗതം പറഞ്ഞു .

ഗ്രാമപഞ്ചായത്തിലെ പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ ഹരിത സഭയിൽ പങ്കെടുത്തു. വിദ്യാർത്ഥി പ്രതിനിധികൾ മാലിന്യ സംസ്കരണ പ്രവർത്തനം വിലയിരുത്തി സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ , പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, എം സുനിത, പഞ്ചായത്ത് മെമ്പർമാരായ കെ നാസർ, വി ആർ ജേത്സന, ടി വി സിന്ധു, ഇ ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249431/childrens-harita-sabha)