തളിപ്പറമ്പ്: വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന തളിപ്പറമ്പുകാരെ സംരക്ഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം)തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
മുനമ്പത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് തളിപ്പറമ്പിലും വഖഫ് നിയമത്തിന്റെ ഭീകരതയില്‍ നിന്നും തെറ്റായ വ്യവസ്ഥകള്‍ മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളെ രക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ നീതി നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി വിലകൊടുത്തുവാങ്ങി വീടുവെച്ച് താമസിക്കുന്ന കുഞ്ഞുകുട്ടികള്‍ ഉള്‍പ്പെടയുള്ള കുടുംബങ്ങളെ വഴിയാധാരമാക്കുന്ന വഖഫ് നിയമങ്ങളിലെ ജനദ്രോഹ വകുപ്പുകള്‍ നീക്കം ചെയ്യണമെന്നും, എല്ലാ നിയമങ്ങളും ഭരണഘടനക്കും നിയമവ്യവസ്ഥകള്‍ക്കും വിധേയമായിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും അവര്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു.
മതസൗഹാര്‍ദ്ദം നിലനിര്‍ത്തിയും എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഐക്യവും സ്‌നേഹവും നിലനിര്‍ത്തി മുന്നോട്ടു പോകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ നിയോജകമണ്ഡം പ്രസിഡന്റ് ജയിംസ് മരുതാനിക്കാട്ട് അധ്യക്ഷത വഹിച്ചു.മാത്യു മൂന്നുപീടിക, ജോസ് ചെന്നക്കാട്ടുകുന്നേല്‍, ജോണി പേമല, ബേബി ഉള്ളാട്ട്, മാമച്ചന്‍ പണ്ടാരപ്പാട്ടം, രാജു ചൂരനോലില്‍, പൗലോസ് പറേടം എന്നിവര്‍ പ്രസംഗിച്ചു.
Kerala Congress m