ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം

ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം
Nov 14, 2024 12:10 PM | By Sufaija PP

തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവമേറിയതെന്ന് ആരോഗ്യ വിദഗ്ധര്‍. ഒരു മാസത്തിനിടെ മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മാറിമാറി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി കൂടാനിടയുണ്ടെന്നും പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

9803 പേര്‍ ഇക്കഴിഞ്ഞ ദിവസം മാത്രം പനി പിടിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 152 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ട്. 35 പേര്‍ക്ക് സ്ഥിരീകരിച്ചു. എലിപ്പനി സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. 9 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഒരു മരണവും ഉണ്ടായി. ഈ ഒരുമാസത്തെ കണക്കെടുത്താല്‍ 179 പേര്‍ക്ക് എലിപ്പനി പിടിപെട്ടു. 150 ഓളം പേര്‍ക്ക് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. എട്ട് മരണം സ്ഥിരീകരിച്ചപ്പോള്‍ എലിപ്പനിയൊണോ എന്ന സംശയം മറ്റ് നാല് മരണങ്ങള്‍ക്ക് കൂടി ഉണ്ട്.

നടപ്പുമാസം 306 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈവര്‍ഷം ഇതുവരെ മാത്രം 64 പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്, എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് ഈ വര്‍ഷം 58 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇടവിട്ടു പെയ്യുന്ന മഴയാണ് ഡെങ്കിപ്പനിക്കും എലിപ്പനിക്കും കാരണമാകുന്നതെന്നും പൊതുജനങ്ങള്‍ ജാഗ്രതയോടെ പെരുമാറണമെന്നും ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നുണ്ട്. ബോധവത്കരണത്തിന് അപ്പുറം ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടെന്നാണ് പൊതു ജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Fever

Next TV

Related Stories
കണ്ണൂരിൽ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ടു പേർക്ക് പരിക്ക്

Nov 23, 2024 01:33 PM

കണ്ണൂരിൽ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ടു പേർക്ക് പരിക്ക്

കണ്ണൂരിൽ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ടു പേർക്ക് പരിക്ക്...

Read More >>
വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും, ആദ്യ ഘട്ടത്തിൽ 4 ഭാഷകൾ; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

Nov 23, 2024 01:05 PM

വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും, ആദ്യ ഘട്ടത്തിൽ 4 ഭാഷകൾ; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും, ആദ്യ ഘട്ടത്തിൽ 4 ഭാഷകൾ; പുതിയ അപ്‌ഡേറ്റുമായി...

Read More >>
വയനാട്ടിൽ പ്രിയങ്ക, ലീഡ് രണ്ട് ലക്ഷവും കടന്ന് കുതിപ്പിലേക്ക്

Nov 23, 2024 11:26 AM

വയനാട്ടിൽ പ്രിയങ്ക, ലീഡ് രണ്ട് ലക്ഷവും കടന്ന് കുതിപ്പിലേക്ക്

വയനാട്ടിൽ പ്രിയങ്ക, ലീഡ് രണ്ട് ലക്ഷവും കടന്ന് കുതിപ്പിലേക്ക്...

Read More >>
ചേലക്കരയിൽ മുന്നേറി എൽഡിഎഫ്

Nov 23, 2024 11:23 AM

ചേലക്കരയിൽ മുന്നേറി എൽഡിഎഫ്

ചേലക്കരയിൽ മുന്നേറി...

Read More >>
കുതിച്ചുയർന്ന് സ്വർണവില

Nov 23, 2024 10:30 AM

കുതിച്ചുയർന്ന് സ്വർണവില

കുതിച്ചുയർന്ന്...

Read More >>
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങ്, തളിപ്പറമ്പ് ശാലിമാർ സ്റ്റോറിന് സംസ്ഥാന സർക്കാർ പുരസ്കാരം

Nov 23, 2024 10:27 AM

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങ്, തളിപ്പറമ്പ് ശാലിമാർ സ്റ്റോറിന് സംസ്ഥാന സർക്കാർ പുരസ്കാരം

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങ്, തളിപ്പറമ്പ് ശാലിമാർ സ്റ്റോറിന് സംസ്ഥാന സർക്കാർ...

Read More >>
Top Stories










News Roundup