---
title: "ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു"
english_title: "Health seminar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249342/health-seminar"
published_at: "2024-11-14T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67361177488bc_IMG-20241114-WA0280.jpg"
keywords: []
---

# ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** പ്രമേഹ രോഗ നിയന്ത്രണ ബോധവൽക്കരണ പരിപാടിയുമായി നവംബർ 14 നു പരിയാരം ആസ്പയർ ലയൺസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ലയൺസ് ഇന്റർനാഷണൽ 318 E ഡിസ്ട്രിക്ട് ഗവണ്ർ ലയൺ കെ വി രാമചന്ദ്രൻ ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു .

## Article Content

പ്രമേഹ രോഗ നിയന്ത്രണ ബോധവൽക്കരണ പരിപാടിയുമായി നവംബർ 14 നു പരിയാരം ആസ്പയർ ലയൺസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ലയൺസ് ഇന്റർനാഷണൽ 318 E ഡിസ്ട്രിക്ട് ഗവണ്ർ ലയൺ കെ വി രാമചന്ദ്രൻ ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു .

ജന സംഖ്യ ഘടനയിൽ സമീപ കാലത്തു വരുന്ന മാറ്റങ്ങളെ തുടർന്ന് ചൈനയെ പിന്തളളി സമീപ ഭാവിയിൽ ഇന്ത്യ പ്രമേഹത്തിന്റെതലസ്ഥാനം ആകും എന്ന് സ്ഥിതിവിവര കണക്കുകൾ സചിപ്പിക്കുന്നു. 2045 കൂടി 150 ദശ ലക്ഷംരോഗികൾ ഇന്ത്യയിൽ ഉണ്ടാകും എന്ന് അനുമാനിക്കുന്നു. കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പ്രേമേഹം രക്തസമ്മർദ്ദം അമിത വണ്ണം എന്നിവരുടെ എന്നതിലും ഇപ്പോൾ വന്നവർദ്ധനവ് സംഭവിക്കുന്നു. ഇത് വരും കാലങ്ങളിൽ ആരോഗ്യരംഗത്തു സ്പോടനത്‌മകം ആയ സ്ഥിതിക്ക് കാരണം ആകും എന്ന് സെമിനാരിനോടുബന്ധിച്ച ചർച്ചയിൽ മെഡിസിൻ പ്രൊഫസർ ബാല കൃഷ്ണൻ വള്ളിയോട്ട് സൂചിപ്പിച്ചു.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ സുദീപ് പ്രമേഹ ദിന സന്ദേശം നൽകി തുടർന്ന് ആഹാര രീതി കുട്ടികിലെ പ്രമേഹം വ്യായാമം എന്നിവയെ കുറിച്ച് ഡോക്ടർ ശ്രീദേവി വ്യായാമ മുറകളെ പറ്റി ഡോക്ടർ സാബിർ കുട്ടികളിലെ പ്രമേഹം ഇൻസുലിൻ ചികിത്സയെ പറ്റി പ്രൊഫ്‌ റീത്ത എന്നിവർ സംസാരിച്ചു. ഡോക്ടർ മാധവൻ കെ ടി,  മനോജ് ഡി.കെ എന്നിവർ നേതൃത്വം നൽകി. ലയൺസ് എക്സ്റ്റൻഷൻ ചെയർ സുജ വിനോദ്, ലയൺ ക്യാബിനറ്റ് സെക്രെട്ടറിമാർ ആയ ഗംഗദരൻ പി ഡിസിസ് ഷാജി 

എൽ എൻ ഗംഗദരൻ ആലക്കോട് എൽ എൻ ദിനേശ്. ടി സി വി. എന്നിവർ സംസാരിച്ചു. 150 പേര് പങ്കെടുത്ത സൗജന്യ രോഗനിർണായ ക്യാമ്പിന് ലയൺ സെക്രട്ടറി പി പി ഷാജി ലയൺ അപ്പുക്കുട്ടൻ സർവീസ് ചെയർ ഇവി രവീന്ദ്രൻ ലയൺ ഷേധിധരൻ ബി ലയൺ പ്രസന്ന ബാലൻ സുമിത,  ഷീന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249342/health-seminar)