---
title: "കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം നടത്തി"
english_title: "Chachaji Smriti Vandanam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249319/chachaji-smriti-vandanam"
published_at: "2024-11-14T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735f93644864_news-card-Recovered.jpg"
keywords: []
---

# കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം നടത്തി

> **Lead Summary:** **കണ്ണപുരം : **മഹാത്മ സേവാഗ്രാം ചെറുകുന്ന് - കണ്ണപുരം മേഖലാ സമിതി ശിശുദിനത്തോടനുബന്ധിച്ച് കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം നടത്തി. കുട്ടികളെ ഏറ്റവും കൂടുതൽ സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള സംഭവകഥകൾ കുട്ടികളുമായി പങ്കിട്ടപ്പോൾ കൗതുകത്തോടെ അവർ കേട്ടു. കുട്ടികൾക്ക് ദേശീയ പതാകയും ആശംസാ കാർഡുകളും മധുരപലഹാരങ്ങളും സമ്മാനിച്ചു. കോൺഗ്രസ് നേതാവ് എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണപുരം : **മഹാത്മ സേവാഗ്രാം ചെറുകുന്ന് - കണ്ണപുരം മേഖലാ സമിതി ശിശുദിനത്തോടനുബന്ധിച്ച് കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം നടത്തി. കുട്ടികളെ ഏറ്റവും കൂടുതൽ സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള സംഭവകഥകൾ കുട്ടികളുമായി പങ്കിട്ടപ്പോൾ കൗതുകത്തോടെ അവർ കേട്ടു. കുട്ടികൾക്ക് ദേശീയ പതാകയും ആശംസാ കാർഡുകളും മധുരപലഹാരങ്ങളും സമ്മാനിച്ചു. കോൺഗ്രസ് നേതാവ് എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മേഖലാ സമിതി ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക എ.പി. ബീന , പി.വി. സരോജിനി, മേഖലാ കൺവീനർ സന്തോഷ് വള്ളുവൻ കടവ്, ട്രഷറർ എ.വി. സിദ്ധിഖ് , പാറയിൽ രാജൻ, കെ. പങ്കജവല്ലി, ഷാജി കാവുങ്കൽ ,സതീഷ് കടാങ്കോട്ട്, എം.വി. ഗിരീഷ് ബാബു, പി. ജയചന്ദ്രൻ, പി.പി. സുരേഷ് കുമാർ, കെ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249319/chachaji-smriti-vandanam)