ലോക പ്രമേഹ ദിനം ആചരിച്ചു

ലോക പ്രമേഹ ദിനം ആചരിച്ചു
Nov 14, 2024 09:08 PM | By Sufaija PP

തളിപ്പറമ്പ: ലോക പ്രമേഹ ദിനം വിവിധ ബോധവൽക്കരണ പരിപാടികളുമായി പട്ടുവം കുടുംബരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്തിൽ ആചരിച്ചു.

ലോക പ്രമേഹ ദിന റാലിയിൽപട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരും പട്ടുവം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളും കുടുംബാരോഗ്യകേന്ദ്രം ജീവനക്ക ആശ പ്രവർത്തകരും അണിനിരന്നു.

പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ ടി വി സിന്ധു കുഞ്ഞിമാതിലകം ജംഗ്ഷനിൽ വെച്ച് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു സംസാരിച്ചു.പട്ടുവം കടവിൽ നടന്ന സമാപന ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ടി പ്രദീപൻ സംസാരിച്ചു. പട്ടുവം കുടുബാരോഗ്യ കേന്ദ്രത്തിൽ വെച്ച്നടന്ന ഡയബെറ്റിക് ഫുഡ് ഫെസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ: രശ്മി മാത്യു ഉത്ഘാടനം ചെയ്തു .

ഡോ : അരുൺശങ്കർ ബോധവൽക്കരണ ക്ലാസ്സെടുത്തു.ഫെസ്റ്റിൽ ആരോഗ്യ കേന്ദ്രം ജീവനക്കാരും, ആശ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. എഫ് എച്ച് സി യുടെ നേതൃത്വത്തിൽ ആൽമരച്ചുവട്ടിൽ വെച്ച് നടത്തിയ ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്ക് ശ്രദ്ധേയമായി. 

ക്ലിനിക്കിന് എം എൽ എസ് പി നേഴ്സ് മാരായ നീന, സ്നേഹ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഭാവന, ജീജ എന്നിവർ നേതൃത്വം നൽകി. 'മധുര നൊമ്പരം ' എന്ന് പേരിട്ട ഈ വർഷത്തെ പ്രമേഹ ദിനത്തിൽ സന്ദേശം “തടസങ്ങൾ നീക്കാം -വിടവുകൾ നികത്താം " എന്നാണ്. 

പ്രമേഹം തുടങ്ങി ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും പ്രതിരോധിക്കാൻ വ്യായാമം, ഭക്ഷണം, രോഗ നിർണ്ണയം, ചികിത്സ എന്നീ കാര്യങ്ങളെ കുറിച്ച് ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ ശ്രീകാന്ത് ക്ലാസ്സ്‌ നൽകി.

Pattuvam

Next TV

Related Stories
തളിപ്പറമ്പിൽ മാലിന്യം തള്ളുന്നത് കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ മുപ്പത് ലക്ഷത്തിൻ്റെ എസ്റ്റിമേറ്റിന് കൗൺസിലിൻ്റെ അംഗീകാരം

Nov 14, 2024 09:13 PM

തളിപ്പറമ്പിൽ മാലിന്യം തള്ളുന്നത് കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ മുപ്പത് ലക്ഷത്തിൻ്റെ എസ്റ്റിമേറ്റിന് കൗൺസിലിൻ്റെ അംഗീകാരം

തളിപ്പറമ്പിൽ മാലിന്യം തള്ളുന്നത് കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ മുപ്പത് ലക്ഷത്തിൻ്റെ എസ്റ്റിമേറ്റിന് കൗൺസിലിൻ്റെ...

Read More >>
വഖഫ് നിയമത്തിന്റെ ഭീകരതയിൽ നിന്നും തളിപ്പറമ്പിൽ ഉള്ളവരെ സംരക്ഷിക്കുക: കേരള കോൺഗ്രസ് (എം)

Nov 14, 2024 08:39 PM

വഖഫ് നിയമത്തിന്റെ ഭീകരതയിൽ നിന്നും തളിപ്പറമ്പിൽ ഉള്ളവരെ സംരക്ഷിക്കുക: കേരള കോൺഗ്രസ് (എം)

വഖഫ് നിയമത്തിന്റെ ഭീകരതയിൽ നിന്നും തളിപ്പറമ്പിൽ ഉള്ളവരെ സംരക്ഷിക്കുക: കേരള കോൺഗ്രസ് (എം)...

Read More >>
ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

Nov 14, 2024 08:32 PM

ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ആരോഗ്യ സെമിനാർ...

Read More >>
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം ആറായി

Nov 14, 2024 08:24 PM

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം ആറായി

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം...

Read More >>
ആന്തൂർ നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

Nov 14, 2024 06:54 PM

ആന്തൂർ നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ കുട്ടികളുടെ ഹരിതസഭ...

Read More >>
കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം നടത്തി

Nov 14, 2024 06:50 PM

കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം നടത്തി

കണ്ണപുരം ബേബി നഴ്സറി ആൻ്റ് പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളിൽ ചാച്ചാജി സ്മൃതി വന്ദനം...

Read More >>
Top Stories










News Roundup






Entertainment News