ധർമ്മശാല: മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുവാൻആന്തൂർ നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. നഗര സഭാ പരിധിയിലെ 18 സ്കൂളുകളിൽ നിന്നായി 180 ഓളം വിദ്യാർത്ഥികൾ ഹരിത സഭയിൽ ഭാഗവാക്കായി.
ഹരിത സഭയുടെ സമ്പൂർണ്ണ നിയന്ത്രണം കുട്ടികളിലായിരുന്നു. വിസ്മയ കെ. സ്വാഗതവും നിരഞ്ജൻ അധ്യക്ഷതയും വഹിച്ചു. നഗരസഭാ ചെയർമാൻ പി. മുകുന്ദൻ സഭയുടെ ഔപചാരിക ഉൽഘാടനം നിർവ്വഹിച്ചു. പറശ്ശിനിക്കടവ് ഐ . സി. എം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ വിശിഷ്ടാതിഥിയായിരുന്നു.
വൈസ് ചെയർ പേഴ്സൺ വി. സതീദേവി,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, സെക്രട്ടറി പി.എൻ അനീഷ്, ക്ലീൻ സിറ്റി മാനേജർ അജിത്. ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് സ്കൂൾ തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് മികവ് തെളിയിച്ച കുട്ടികളെ സ്വഛതാ ചാമ്പ്യന്മാരായി ആദരിച്ചു.
നഗരസഭാ പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു കൊണ്ടുള്ള സാക്ഷ്യപത്രം സ്കൂൾ അധികാരികൾക്ക് ചെയർമാൻ കൈമാറി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പഠന റിപ്പോർട്ട് വിദ്യാർത്ഥികൾ സഭയിൽ അവതരിപ്പിച്ചു.
Anthur Municipal Corporation