തളിപ്പറമ്പ: പന്നിയൂർ മുസ്ലിം ലീഗ് സിപി എം സംഘർഷവുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകനായ പന്നിയൂർ എസ് പി ബസാറിലെ എം പി ഷിനിൽ എന്നവരുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, സ്കൂട്ടറും 15/04/2012 തീയ്യതി വെളുപ്പിന് 2.30 മണിക്ക് തീവെച്ച് നശിപ്പിച്ചതായിരുന്നു കേസിനാസ്പതമായ സംഭവം.
തളിപ്പറമ്പ പോലീസ് രജിസ്ട്രർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം നൽകിയ കേസ് ബഹുമാനപ്പെട്ട പയ്യന്നൂർ അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് ഉണ്ണികൃഷ്ണൻ എം എസ് പ്രതികളായ സഈദ് പന്നിയൂർ, ഷബീറലി കെ.വി.കെ, ഷിഹാബ് ടി.പി, മുഹമ്മദലി എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
കേസിൽ ഷനിൽ, അച്ചൻ കുഞ്ഞിരാമൻ, എസ് ഐ രവീന്ദ്രൻ, സയൻറിഫിക്ക് എക്സ്പേർട്ട് അജീഷ് തുടങ്ങി ഒൻപത് സാക്ഷികളെ വിസ്തരിച്ചിരുന്നു. കഴിഞ്ഞ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. സക്കരിയ്യ കായക്കൂൽ, അഡ്വ. മുജീബ് റഹ്മാൻ എന്നിവർ ഹാജരായി.
Panniyur case