തളിപ്പറമ്പ: എഴുത്തു കൂട്ടത്തിന്റെ കണ്ണൂർ ജില്ലാ വാർഷികം ഫോക് ലോർ അക്കാദമി സെക്രട്ടറി ഡോ:എ വി അജയകുമാർ കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ എം വി ജനാർദ്ദനൻ മാസ്റ്റർ മുഖ്യഭാഷകനായിരുന്നു.
ചടങ്ങിൽ ജില്ലയിലെ മുതിർന്ന എഴുത്തുകാരനും 28 പുസ്തകങ്ങളുടെ രചയിതാവുമായ ടി കെ മാറിയിടത്തെ അദ്ദേഹത്തിന്റെ സാഹിത്യ ലോകത്തെ സമഗ്ര സംഭാവനയ്ക്ക് എഴുത്തു കൂട്ടത്തിനുവേണ്ടി ഡോ: എ വി അജയകുമാർ പൊന്നാടയണിയിക്കുകയും ഉപഹാര സമർപ്പണം നടത്തിയും ആദരിച്ചു.
എഴുത്തുകൂട്ടം ഉത്തര മേഖലാ സെക്രട്ടറിയും, ജില്ലാ പ്രസിഡന്റുമായ അജിത്ത് കൂവോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ അനിൽ വർഗീസ്, സെക്രട്ടറിയേറ്റ് അംഗം റോയ് കാരാത്ര, മുതിർന്ന എഴുത്തുകാരായ ടി കെ ഡി മുഴപ്പിലങ്ങാട്, പ്രാപൊയിൽ നാരായണൻ മാസ്റ്റർ, എഴുത്തുകാരി വിജയകുമാരി, കഥാകൃത്ത് രാജേഷ് അണിയാരം, കവി ഉണ്ണികൃഷ്ണൻ കീച്ചേരി, എഴുത്തുകാരായ ഉത്തമരാജ് മാഹി, മഹമൂദ് മാട്ടൂൽ തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്രസമിതി അംഗം വിനോദൻ ചുങ്കക്കാരൻ സ്വാഗതവും ഗിരിജ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വ്യത്യസ്തങ്ങളായ കലാ പരിപാടികൾ അരങ്ങേറി. മുൻവിധികൾ ഇല്ലാതെ നവാഗത എഴുത്തുകാരെ ചേർത്തുപിടിച്ചുകൊണ്ട് എഴുത്തുകൂട്ടം കണ്ണൂർ ജില്ല സംഘടിപ്പിക്കുന്ന 'എന്റെ കഥ എന്റെ കവിത' എന്ന പരിപാടികളെ കുറിച്ചുള്ള അവലോകനവും നടത്തുകയുണ്ടായി.
അജിത്ത് കൂവോട് പ്രസിഡന്റായും വിനോദൻ ചുങ്കക്കാരൻ സെക്രട്ടറിയായും അനിൽ വർഗ്ഗീസ് കോ-ഓർഡിനേറ്ററായും പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.
ezhuthukoottam