തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി ജനറല്‍ബോഡി യോഗം നവംബര്‍ 12 ന് നടക്കുമ്പോള്‍-ഇത്തവണ ഒരു മല്‍സരത്തിന് കളമൊരുങ്ങുകയാണ്. തിരുവിഭാഗത്തിന്റെയും വോട്ട് അഭ്യർത്ഥന പുരോഗമിക്കുകയാണ്.
10 വർഷത്തെ പ്രവർത്തകർ മികവിന് വോട്ട് ചോദിച്ച് വ്യാപാരികളുടെ സ്വന്തം കെ എസ് റിയാസ്. മാറാൻ അല്ല വോട്ട് : മാറ്റങ്ങൾ ഉണ്ടാക്കാനാണ് വോട്ട്, അടച്ചു പൂട്ടലുകൾ നേരിടുന്ന കോവിഡ് സമയത്ത് ഓൺലൈൻ ബിസിനസിലൂടെ കുംഭ വീർപ്പിക്കാൻ വേണ്ടി ഒത്താശ ചെയ്തു കൊടുത്ത അധികാരി വർഗ്ഗത്തിൻറെ മുമ്പിൽ പതറാതെ ചിതറാതെ അതിനെതിരെ പോരാടി വ്യാപാര മേഖലയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി, അധികാരികൾ അനാസ്ഥ കാട്ടിയപ്പോൾ മുഖം നോക്കാതെ നിറം നോക്കാതെ വ്യാപാരിക്ക് വേണ്ടി പൊതുജനങ്ങൾക്ക് വേണ്ടി പൊടിപടലങ്ങളും ആയി മുന്നേറിയ പ്രദേശത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ സാധ്യമായി, വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ പാർക്കിങ് കുത്തകയാക്കിയപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാർക്കിങ് സൗകര്യം പരിമിതപ്പെടുത്തി, പ്രതിസന്ധിയിൽ അകപ്പെട്ട വ്യാപാരിക്കു ജില്ലാ കമ്മിറ്റിയുമായി കൈകോർത്തുനിന്ന് ആശ്രയ പദ്ധതിക്ക് രൂപകൽപ്പന നടത്തി,
വ്യാപാര മേഖല സംരക്ഷിക്കുന്നതിന് വേണ്ടിയും പുഷ്ടിപ്പെടുത്തുന്നതിന് വേണ്ടിയും വ്യാപാരോത്സവവുമായി മുന്നേറി, വാക്കുകളിലോ എഴുത്തുകളിലോ മാത്രമല്ല പ്രവർത്തികളിൽ ചെയ്തു കാണിച്ചു കൊടുത്തു കൊണ്ട് മറ്റുള്ളവർക്ക് മുമ്പിൽ വ്യാപാരികൾക്കുമുണ്ട് ഒരു സംഘടന എന്ന രൂപത്തിൽ സംഘടന ജനകീയമാക്കി, വ്യാപാരികളുടെ അവകാശങ്ങൾക്ക് വേണ്ടി ആരുടെ മുന്നിലും പതറാതെ ഇടറാതെ നെഞ്ച് വിരിച്ചു പോരാടി അവകാശങ്ങൾ നേടിയെടുക്കാൻ പരമാവധി ശ്രമിച്ചു, എല്ലാത്തിനുമപ്പുറം ഏത് സമയത്തും എല്ലാം മറന്ന് ഓരോ വ്യാപാരിയുടെയും പ്രശ്നങ്ങൾ പ്രസ്ഥാനത്തിന്റെ പ്രശ്നമായി കണ്ട് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു തുടങ്ങിയ നേട്ടങ്ങൾ 10 വർഷത്തെ കെ എസ് റിയാസിന്റെ പ്രവർത്തനമികവിന്റെ അടയാളങ്ങളാണ്.
വേണം എന്ന ദുര്‍ബ്ബലമായ മുദ്രാവാക്യം മാത്രമാണ് കെ.എസ്.റിയാസിനെതിരെ എതിര്‍പക്ഷം ഉയര്‍ത്തുന്നത്. എന്തിന് വേണ്ടി മാറ്റം എന്നതിന് വ്യക്തമായ ഉത്തരമൊന്നും ഇവരുടെ മുന്നിലില്ല. അത് തന്നെയാണ് കെ.എസ്.റിയാസ് എന്ന വ്യാപാരിനേതാവിന്റെ മുഖമുദ്രയായി മാറുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ യൂത്ത് വിംഗിന്റെ സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റും കൂടിയായ റിയാസ് തളിപ്പറമ്പില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന നേതാവായി ഇതിനകം മാറിക്കഴിഞ്ഞു. മാറ്റങ്ങളല്ല വേണ്ടത്, ഏത് സമയങ്ങളിലും സാഹചര്യങ്ങളിലും വ്യാപാരികളുടെ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഒരു നേതാവിനെയാണ് തങ്ങൾക്ക് വേണ്ടത് എന്നും കെ എസ് റിയാസ് അത്തരം ഒരു നേതാവാണ് എന്നത് കഴിഞ്ഞ 10 വർഷം കൊണ്ട് തെളിയിച്ചതാണെന്നുമാണ് ഭൂരിപക്ഷം വ്യാപാരികളുടെയും അഭിപ്രായം.
k s riyas