സ്വയം പോലീസെന്ന് പറഞ്ഞു പരിചയപ്പെടുത്തി വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടുന്ന യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും വാർത്തകളിലും വ്യാപാരികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു കള്ളം പറഞ്ഞും പണം വാങ്ങിച്ചു വഞ്ചന നടത്തിയ പ്രതിയെ ഇന്ന് തളിപ്പറമ്പ് ബസ്സ്റ്റാന്റിലെ വ്യാപാര സ്ഥാപനത്തിൽ വ്യാജ പോലീസ് ചമഞ്ഞു പൈസ വാങ്ങാൻ എത്തിയപ്പോൾ വ്യാപാരിയുടെ തന്ത്ര പരമായ ഇടപെടലിൽ പിടികൂടി ഉടൻ വ്യാപാരി മർച്ചെന്റസ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും നേതാക്കളായ റിയാസ്, താജുദ്ധീൻ, ഇബ്രാഹിംകുട്ടി എന്നിവർ വരികയും പോലീസിൽ ഏല്പിക്കുകയും ചെയ്തു.
പിലാത്തറ, ഏഴിലോട്, പയ്യന്നൂർ എന്നിവിടങ്ങളിൽ ആയിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. അപരിചിതർ സഹായത്തിനു വന്നാൽ അന്വേഷണം നടത്തി സഹായം നൽകുക, ഉദാഹരണത്തിന് ഡിപ്പാർട്മെന്റ് പേര് പറഞ്ഞു വന്നാൽ തിരിച്ചറിയൽ ചോദിക്കുക, കത്തുകളുമായി മറ്റും വരികയാണെങ്കിൽ നമ്പറിൽ വിളിച്ചു വ്യക്തത വരുത്തി സഹായിക്കുക. വ്യാജന്മാർ വിളയാടുമ്പോൾ അർഹത ഉള്ളവർക്ക് സഹായം എത്തുകയില്ല എന്നും മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
arrest