തളിപ്പറമ്പ് എൻറർപ്രണർഷിപ് & എംപ്ലോയ്മെൻറ് പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ ഹാളിൽ യോഗം ചേർന്നു. മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി , വൈസ് ചെയർമാൻ കല്ലിങ്കിൽ പദ്മനാഭൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർമാരായ എംകെ ഷബിത, റജുല പി, പി പി മുഹമ്മദ് നിസാർ,കദീജ കെ. പി, കൗൺസിലർ ഒ സുഭാഗ്യം , സി ഡി എസ് ചെയർപേർസൺ രാജി നന്ദകുമാർ , HI പ്രദീപ് കുമാർ ഇൻഡസ്ട്രിയിൽ ഇൻ്റേൺസ്, MLA ഓഫീസ് പ്രതിനിധി ലിഷ കെ, ICT അക്കാദമി പ്രതിനിധി മുനീറ കെ തുടങ്ങിയവർ പങ്കെടുത്തു.
ജോബ് സ്റ്റേഷൻ കോർഡിനേറ്റർ സോഫി യാസർ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. തളിപ്പറമ്പ് നഗരസഭ കമ്യൂണിറ്റി അംബാസഡർ, കരിയർ കൗൺസിലർ എന്നിവർ യോഗം കോ ഓർഡിനേറ്റ് ചെയ്തു. വരുന്ന നവംബർ 25നുള്ളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും അതാത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സി ഡി എസ് ഭാരവാഹികൾ, എ ഡി എസ് ഭാരവാഹികൾ, അംഗൻവാടി പ്രവർത്തകർ, ആശ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, വായനശാല പ്രവർത്തകർ, വ്യാപാര -വ്യവസായ പ്രമുഖർ, യുവജന സംഘടന പ്രവർത്തകർ, ഓക്സിലറി ടീം ലീഡേഴ്‌സ് തുടങ്ങിയവരുടെ യോഗം ചേരാനും തുടർന്നുള്ള ദിവസങ്ങളിൽ അതാത് വാർഡുകളിൽ അത്യാവിശ്യമായി തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർഥികളെ കണ്ടെത്താനും അവർക്ക് ലീഫ്-ലെറ്റേർസും സ്ലിപ്പും നൽകാനും, ജോബ് സ്റ്റേഷനിൽ എത്തിക്കാനും തീരുമാനിച്ചു.
Thaliparam Entrepreneurship & Employment Scheme