---
title: "പയ്യന്നൂരിൽ ടൂറിസ്റ്റ് ബസ്സും ബോലേറോയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "A tourist bus and a bolero collided in Payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247283/a-tourist-bus-and-a-bolero-collided-in-payyannur"
published_at: "2024-11-05T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67299486227cf_news-card.jpg"
keywords: []
---

# പയ്യന്നൂരിൽ ടൂറിസ്റ്റ് ബസ്സും ബോലേറോയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** പയ്യന്നൂര്‍: ടൂറിസറ്റ് ബസും ബൊലേറോ ജീപ്പും കൂട്ടിയിച്ചു, കുപ്പം ഖലാസിയിലെ അലിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

പയ്യന്നൂര്‍: ടൂറിസറ്റ് ബസും ബൊലേറോ ജീപ്പും കൂട്ടിയിച്ചു, കുപ്പം ഖലാസിയിലെ അലിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 5.15 ന് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലായിരുന്നു അപകടം. കണ്ടങ്കാളി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുമായി ടൂറിന് പോയി തിരികെ വന്ന ബസ് കുട്ടികളെ ഇറക്കിതിരികെ വരുന്ന ബസ് കുപ്പം ഖലാസിയുടെ അലി ഓടിച്ച ബൊലേറോ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.വാഹനത്തില്‍ കുടുങ്ങിക്കിടന്ന അലിയെ പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് പുറത്തെടുത്ത് ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247283/a-tourist-bus-and-a-bolero-collided-in-payyannur)