ന്യൂനമര്‍ദ്ദം തീവ്രമായി, സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

ന്യൂനമര്‍ദ്ദം തീവ്രമായി, സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ
Oct 22, 2024 02:53 PM | By Sufaija PP

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കു കൂടി സിദ്ദിഖിനെ അറസ്റ്റ് ചെയ്യരുത്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു നീട്ടി ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

തുടര്‍ന്ന് വ്യാഴാഴ്ചയോടെ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരാനും സാധ്യതയുണ്ട്. പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ തൊടുന്ന ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്.

, heavy rainfall in the state today and tomorrow

Next TV

Related Stories
അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും മണൽ കടത്തുകാരും പിടിയിൽ

Oct 22, 2024 05:55 PM

അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും മണൽ കടത്തുകാരും പിടിയിൽ

അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും മണൽ കടത്തുകാരും...

Read More >>
സിപിഐ (എം) മയ്യിൽ ഏരിയ സമ്മേളനം നവംബർ 11,12,13 തീയ്യതികളിൽ

Oct 22, 2024 05:52 PM

സിപിഐ (എം) മയ്യിൽ ഏരിയ സമ്മേളനം നവംബർ 11,12,13 തീയ്യതികളിൽ

സിപിഐ (എം) മയ്യിൽ ഏരിയ സമ്മേളനം നവംബർ 11,12,13...

Read More >>
ആന്തൂർ നഗരസഭ വൈദ്യുതി ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Oct 22, 2024 02:50 PM

ആന്തൂർ നഗരസഭ വൈദ്യുതി ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ വൈദ്യുതി ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ്...

Read More >>
'പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല' ; ആവര്‍ത്തിച്ച് കളക്ടർ

Oct 22, 2024 12:12 PM

'പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല' ; ആവര്‍ത്തിച്ച് കളക്ടർ

'പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല' ; ആവര്‍ത്തിച്ച് കളക്ടർ...

Read More >>
ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തവർക്ക് മുമ്പിൽ നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി എൽസി

Oct 22, 2024 12:11 PM

ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തവർക്ക് മുമ്പിൽ നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി എൽസി

ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തവർക്ക് മുമ്പിൽ നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി...

Read More >>
ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണം; മയ്യിൽ പോലീസിലും ആർ ടി.ഒ. ക്കും യൂത്ത് ലീഗ് നിവേദനം നൽകി

Oct 22, 2024 12:00 PM

ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണം; മയ്യിൽ പോലീസിലും ആർ ടി.ഒ. ക്കും യൂത്ത് ലീഗ് നിവേദനം നൽകി

ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണം മയ്യിൽ പോലീസിലും ആർ ടി.ഒ. ക്കും യൂത്ത് ലീഗ് നിവേദനം...

Read More >>
Top Stories

News Roundup

Entertainment News