എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

എഡിഎം നവീൻ ബാബുവിന്റെ മരണം:  അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി
Oct 22, 2024 09:42 AM | By Sufaija PP

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിൽ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ആണ് മൊഴിയെടുത്തത്. അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി അരുൺ.കെ. വിജയ‌ന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റവന്യൂ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.

എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന. ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോർട്ടിലാണെന്നും ഇതിൽ പറയുന്നു. ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണറുടെ റിപ്പോർട്ട് ഉടൻ റവന്യൂ വകുപ്പിന് കൈമാറും. അതേസമയം പി.പി ദിവ്യയുടെ മൊഴി എടുക്കാൻ ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. ഈ ചടങ്ങിലാണ് ദിവ്യ എഡിഎമ്മിനെതിരെ അധിക്ഷേപവും അഴിമതി ആരോപണവും ഉന്നയിച്ചത്. എന്നാൽ താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകൻ താനല്ലെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.

അതേസമയം നവീൻ ബാബുവിനെതിരെ ദിവ്യ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കലക്ടർ അത് തടഞ്ഞില്ലെന്ന വിമർശനം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്ത എഡിഎമ്മിന്റെ ഓഫീസ് ജീവനക്കാരും കലക്ടർക്കെതിരെയാണ് മൊഴി നൽകിയത്. ദിവ്യ നടത്താനിരുന്ന പരാമർശം സംബന്ധിച്ച് കലക്ടർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്നും ഇവർ

Arun K. Vijayan's statement was recorded

Next TV

Related Stories
ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ ലഭിക്കും

Oct 22, 2024 09:38 AM

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ ലഭിക്കും

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ...

Read More >>
തളിപ്പറമ്പ് കുപ്പത്തും കാക്കാഞ്ചാലിലും പുലിയെ കണ്ടെന്നു പ്രചരിക്കുന്നത് വ്യാജ ചിത്രം, പ്രദേശത്ത് നിലവിൽ പുലിയില്ലെന്ന് സൂചന

Oct 22, 2024 09:36 AM

തളിപ്പറമ്പ് കുപ്പത്തും കാക്കാഞ്ചാലിലും പുലിയെ കണ്ടെന്നു പ്രചരിക്കുന്നത് വ്യാജ ചിത്രം, പ്രദേശത്ത് നിലവിൽ പുലിയില്ലെന്ന് സൂചന

തളിപ്പറമ്പ് കുപ്പത്തും കാക്കാഞ്ചാലിലും പുലിയെ കണ്ടെന്നു പ്രചരിക്കുന്നത് വ്യാജ ചിത്രം, പ്രദേശത്ത് നിലവിൽ പുലിയില്ലെന്ന്...

Read More >>
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

Oct 21, 2024 09:21 PM

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ...

Read More >>
സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച നിലയിൽ

Oct 21, 2024 09:13 PM

സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച നിലയിൽ

സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച...

Read More >>
പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 21, 2024 08:38 PM

പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം കട്ടോളിയിൽ സംഘടിച്ചു

Oct 21, 2024 06:17 PM

സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം കട്ടോളിയിൽ സംഘടിച്ചു

സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം (സ: കോടിയേരി ബാലകൃഷ്ണൻ നഗർ) കട്ടോളിയിൽ...

Read More >>
Top Stories










News Roundup