---
title: "ആന്തൂർ നഗരസഭ വൈദ്യുതി ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "awareness class on electricity consumers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244405/awareness-class-on-electricity-consumers"
published_at: "2024-10-22T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67176e57b55af_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ വൈദ്യുതി ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ധർമ്മശാല; ആന്തൂർ നഗരസഭ കേരള സംസ്ഥാന വിദ്യുത്ച്ഛക്തി ബോർഡിൻ്റെ സഹായത്തോടെ വൈദ്യുതി ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ വി. സതീദേവി ആശംസയർപ്പിച്ച് സംസാരിച്ചു.

## Article Content

ധർമ്മശാല; ആന്തൂർ നഗരസഭ കേരള സംസ്ഥാന വിദ്യുത്ച്ഛക്തി ബോർഡിൻ്റെ സഹായത്തോടെ വൈദ്യുതി ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ വി. സതീദേവി ആശംസയർപ്പിച്ച് സംസാരിച്ചു.

കെ എസ് ഇ ബി ധർമ്മശാല ഓഫീസിലെ അസി. എഞ്ചിനീയർ രജീഷ് കുമാർ ടി. പി. സ്വാഗതമാശംസിച്ച ക്ലാസിൽ അസി. എക്സി. എഞ്ചിനീയറുടെ ചാജ്ജ് സന്ദീപ് ടി.പി. അധ്യക്ഷം വഹിച്ചു. സബ് എഞ്ചിനീയർ അനിൽകുമാർ പി.പി. നന്ദി പ്രകാശിപ്പിച്ചു. സബ് എഞ്ചിനീയർ ബിനീഷ് കെ.പി., സീനിയർ സുപ്രണ്ട് ജോസഫ് ടോബൻ എന്നിവർ ക്ലാസ് നയിച്ചു. നഗരസഭ കൗൺസിലർമാർ, ഇലക്ട്രിക്കൽ സൂപ്പർ വൈസർമാർ, ലൈസൻസുള്ള വയർമേൻ മാർ, പൊതുജനങ്ങൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244405/awareness-class-on-electricity-consumers)