ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണം; മയ്യിൽ പോലീസിലും ആർ ടി.ഒ. ക്കും യൂത്ത് ലീഗ് നിവേദനം നൽകി

ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണം; മയ്യിൽ പോലീസിലും ആർ ടി.ഒ. ക്കും യൂത്ത് ലീഗ് നിവേദനം നൽകി
Oct 22, 2024 12:00 PM | By Sufaija PP

മയ്യിൽ: കഴിഞ്ഞ ദിവസം കമ്പിൽ ടൗണിൽ ബൈക്ക് യാത്രികനും ബസ് ജീവനക്കാരുമായി ഉണ്ടായ നിസാര വാക്കു തർക്കത്തെ തുടർന്ന് ആരംഭിച്ച മിന്നൽ ബസ് പണിമുടക്ക് ഉടൻ പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ റീജിണ്യൽ ട്രാൻസ് പോർട്ട് ഓഫീസർക്കും , മയ്യിൽ പോലീസ് എസ് എച്ച് ഒ ക്കും നിവേദനം നൽകി .

കമ്പിൽ ടൗണിൽ നടന്ന സംഭവത്തിൽ ബസ് യാത്രക്കാരന് പരിക്ക് പറ്റിയിരുന്നു, എന്നാൽ നാട്ടുകാരുടെ സംരക്ഷണ ഫലമായി ബസ് ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു . സംഭവം നടന്ന് അൽപ സമയത്തിനകം തന്നെ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടും "ജീവനക്കാരെ ആക്രമിച്ചു " എന്ന വ്യാജ പ്രചാരണം നടത്തി അർദ്ദ രാത്രിയിൽ ബസ് മിന്നൽ പണിമുടക്ക് സമരം ജീവനക്കാർ പ്രഖ്യാപിച്ച് നടത്തി വരികയാണ് . അർദ്ദരാത്രിയിൽ സമരം പ്രഖ്യാപിച്ചത് മൂലം അതിരാവിലെ ട്രൈൻ യാത്രയ്ക്കും , ജോലി - വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോവേണ്ട ഒട്ടേറെ സാധാരണക്കാരാണ് പ്രയാസം നേരിട്ടത്. ഇത് അക്രമിയിൽ നിന്നും ബസ് ജീവനക്കാരെ സംരക്ഷിച്ച പൊതു ജനങ്ങളെ ദ്രോഹിക്കുന്ന പ്രവണതയാണ് മിന്നൽ സമരത്തിലൂടെ ബസ് ജീവനക്കാർ കാണിച്ചത് . ഇത് നീതീകരിക്കാനാവില്ലഈ മേഖലയിലെ ബസ് ജീവനക്കാരെ നിയന്ത്രിക്കുന്നത് ഔദ്യോഗിക യൂണിയനുകളല്ലെന്നും മറ്റും വിമർശനമുയരുന്നുണ്ട്. ആയതിനാൽ മേൽ പ്രശ്നത്തിൽ സാധാരണ ജനങ്ങളും വിദ്യാർത്ഥികളും അനുഭവിക്കുന്ന പ്രയാസത്തിൽ പരിഹാരം കാണാൻ കണ്ണൂർ റീജിണ്യൻ ട്രാൻസ്പോർട്ട് ഓഫീസറും അടിയന്തിരമായി ഇടപെട്ട് സമരം പിൻവലിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി , ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

submitted a petition

Next TV

Related Stories
'പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല' ; ആവര്‍ത്തിച്ച് കളക്ടർ

Oct 22, 2024 12:12 PM

'പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല' ; ആവര്‍ത്തിച്ച് കളക്ടർ

'പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല' ; ആവര്‍ത്തിച്ച് കളക്ടർ...

Read More >>
ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തവർക്ക് മുമ്പിൽ നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി എൽസി

Oct 22, 2024 12:11 PM

ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തവർക്ക് മുമ്പിൽ നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി എൽസി

ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തവർക്ക് മുമ്പിൽ നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം:  അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

Oct 22, 2024 09:42 AM

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി...

Read More >>
ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ ലഭിക്കും

Oct 22, 2024 09:38 AM

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ ലഭിക്കും

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ...

Read More >>
തളിപ്പറമ്പ് കുപ്പത്തും കാക്കാഞ്ചാലിലും പുലിയെ കണ്ടെന്നു പ്രചരിക്കുന്നത് വ്യാജ ചിത്രം, പ്രദേശത്ത് നിലവിൽ പുലിയില്ലെന്ന് സൂചന

Oct 22, 2024 09:36 AM

തളിപ്പറമ്പ് കുപ്പത്തും കാക്കാഞ്ചാലിലും പുലിയെ കണ്ടെന്നു പ്രചരിക്കുന്നത് വ്യാജ ചിത്രം, പ്രദേശത്ത് നിലവിൽ പുലിയില്ലെന്ന് സൂചന

തളിപ്പറമ്പ് കുപ്പത്തും കാക്കാഞ്ചാലിലും പുലിയെ കണ്ടെന്നു പ്രചരിക്കുന്നത് വ്യാജ ചിത്രം, പ്രദേശത്ത് നിലവിൽ പുലിയില്ലെന്ന്...

Read More >>
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

Oct 21, 2024 09:21 PM

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ...

Read More >>
Top Stories