വാർദ്ധക്യ സഹജമായ പലതരം അസുഖങ്ങളാൽ മരുന്നിനു പോലും വകയില്ലാതെ ദുരിതക്കയത്തിലായ വയോധിക തൻറെ ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ ചതിവിൽ തട്ടിയെടുത്ത കുടുംബത്തിനെതിരെ സത്യാഗ്രഹ സമരത്തിൽ ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ. പള്ളിക്ക് സമീപം തെങ്ങുവളപ്പിൽ വീട്ടിൽ എൽസി ടി.എച്ച്.
അയൽവാസിയും വർഷങ്ങളായി പരിചയക്കാരുമായ കരുണാകരൻ, കരുണാകരൻറെ ഭാര്യ രുക്‌മിണി മകൾ രുചിനി എന്നിവരുടെ വാക്ക് വിശ്വസിച്ചു 22.6.2022 ൽ തൻറെ ജീവിത സമ്പാദ്യമായുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ കരുണാകരൻറെ മകളുടെ ഭർത്താവ് പി.വി. വിനീഷിൻറെ ബിസിനസ്സ് വിപുലീകര ണത്തിന് പലിശ ഇല്ലാ വായ്പ ആയി നൽകുകയുണ്ടായി. രണ്ടു വർഷത്തിനുള്ളിൽ തുക പൂർണ്ണമായും മടക്കി നൽകുമെന്ന് കരുണാകരനും കുടുംബവും നൽകിയ വാക്ക് പാലിക്കപ്പെടാതെ പോകയാൽ പരിയാരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകുകയും പ്രസ്തുത സംഖ്യ 10 പ്രതിമാസ തവണകളായി മടക്കി നൽകാമെന്ന് സ്റ്റേഷനിൽ സമ്മതിച്ചു എഴുതി വച്ച ശേഷവും ഇവർ വാക്ക് പാലിക്കാത്തതിനെ തുടർന്ന് നീതിക്കായി 5.10.2024 ന് പയ്യന്നൂർ DYSP ക്ക് പരാതി നൽകുകയും ഉണ്ടായി. അതിന്മേൽ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് കരുണാ കരൻ മുതൽ പേരെ വിളിപ്പിച്ചുവെങ്കിലും അവർ വായ്പ് തുക മടക്കി നല്കാൻ തയ്യാറാ വാത്തതിനാൽ നീതിക്ക് വേണ്ടി പരിയാരത്തുള്ള വിനീഷിൻറെ കടക്ക് മുന്നിൽ എൽസി സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു.
വയോജന സംരക്ഷണ നിയമപ്രകാരം ചതിവിലൂടെ തൻറെ ജീവിതസമ്പാദ്യം തട്ടിയെടുത്ത കരുണാകരനും വിനീഷിനും കുടുംബത്തിനുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ്സെടുക്കണ മെന്നും തൻറെ ചികിത്സക്കും വാർദ്ധക്യകാല ജീവിതത്തിനുമായി സ്വരുക്കൂട്ടി വട തുക എതിർകക്ഷികളിൽ നിന്നും വാങ്ങി നൽകുവാൻ അടിയന്തിരമായി ഇടപെട മെന്നും പോലീസ്, റവന്യൂ അധികാരികളോടും നല്ലവരായ നാട്ടുകാരോടും മാധ്യമാ ളോടും അപേക്ഷിക്കുകയാണ് എൽസി എന്ന 80 കാരി .
one-man struggle for justice