തളിപ്പറമ്പ്: പുലിയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്കെയുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കാക്കാഞ്ചാലില്‍ ഇന്നലെ രാത്രി പുലി ഒരാളുടെ വീടിന്റെ ഗെയിറ്റിന് സമീപം മതിലില്‍ നില്‍ക്കുന്നതായുള്ള ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ പി.രതീശന്‍ പറയുന്നത്. ഇത്തരത്തിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഒരാള വനം വകുപ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. തമാശക്ക് ചെയ്തുപോയതാണെന്നാണ് ഇയാള്‍ വനം വകുപ്പ് അധികൃതരോട് പറഞ്ഞത്. എന്നാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങല്‍ തുടര്‍ന്നാല്‍ പോലീസില്‍ പരാതി നല്‍കുന്നത് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
കണികുന്നിൽ കണ്ടെത്തിയ കാൽപാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിചെങ്കിലും പ്രദേശത്തെ നിലവിൽ പുലി തുടരുന്നതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ല എന്ന് വനം വകുപ്പ്. പുളിമ്പറമ്പ് കണികുന്നിൽ കഴിഞ്ഞ ദിവസം നാട്ടുകാർ പുലിയെ കണ്ടെന്ന് പറയുന്ന ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയപ്പോൾ ദേശീയപാതാ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഇവ രാവിലെ വനം വകുപ്പ് റെയ്ഞ്ച് ഓഫിസർ പി. രതീഷിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് വിശദമായി പരിശോധിച്ചാണ് കാൽപ്പാടുകൾ പുലിയുടേതാണെന്ന് ഉറപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലാണ് കണികുന്നിൽ കാൽനട യാത്രക്കാർ പുലിയെ കണ്ടതായി പറയുന്നത്. ആറളത്ത് നിന്നും ആർ.ആർ.ടിയും, ക്യാമറ ട്രാപ്പ് സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രദേശത്ത് നിലവിൽ പുലിയുള്ളതായി സൂചനയൊന്നും ലഭിച്ചില്ല. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് നിന്നും ഇന്നലെ വൈകിട്ടോടെ എത്തിച്ച ആറ് കാമറകൾ രാത്രിയോടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച് പുലിയുടെ സഞ്ചാരപാതയും മറ്റും കൃത്യമായി മനസിലാക്കിയതിനു ശേഷം മാത്രമേ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുവാൻ സാധിക്കുകയുള്ളുവെന്നും പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുമെന്നും തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രതീഷ് അറിയിച്ചു.
Presence of Tiger in Taliparambu