ബസ് ഡ്രൈവർക്ക് നേരെയും യാത്രക്കാരന് നേരെയും ആക്രമണം: മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

ബസ് ഡ്രൈവർക്ക് നേരെയും യാത്രക്കാരന് നേരെയും ആക്രമണം: മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി
Oct 21, 2024 09:38 AM | By Sufaija PP

കണ്ണൂർ : ഓടിക്കൊണ്ടിരിക്കെ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കാനുള്ള ബൈക്ക് യാത്രക്കാരുടെ ശ്രമത്തിനിടെ ബസ്‌ യാത്രക്കാരന് പരിക്ക്. കണ്ടക്കൈപറമ്പിലെ പി.രാധാകൃഷ്ണ (56) നാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. അദ്ദേഹത്തെ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കമ്പിൽ ടൗണിൽ ചാലോട് മയ്യിൽ കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന ഐശ്വര്യ ബസിലാണ് സംഭവം. കമ്പിൽ ടൗണിലെ ചുമട്ടുതൊഴിലാളിയായ നസീർ (42), കമ്പിൽ ടൗണിലെ മനാഫ് (36) എന്നിവരെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. തുണിയിൽ ജില്ലിക്കല്ല്‌ കെട്ടി മർദിച്ചുവെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ അരിക് നൽകിയില്ലെന്നാരോപിച്ച് ബസ്‌ ഡ്രൈവർ രതീഷുമായി കരിങ്കൽക്കുഴിയിൽ വെച്ച് വാക്‌തർക്കമുണ്ടായതായി പറയുന്നു.

തുടർന്ന് ബസ് കണ്ണൂരിൽനിന്ന് തിരിച്ച് മയ്യിലേക്ക് വരുന്നതിനിടെ കമ്പിൽ ടൗണിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് രാധാകൃഷ്ണന് മർദനമേറ്റത്. സംഭവത്തിനുശേഷം ഇറങ്ങിയോടിയ പ്രതികളെ മയ്യിൽ എസ്.ഐ. പ്രശോഭും സംഘവും കമ്പിൽക്കടവ് ഭാഗത്തുനിന്ന് പിടികൂടി. മയ്യിൽ കണ്ണൂർ ആസ്പത്രി റൂട്ടിലെ ബസ് ജീവനക്കാർക്കുനേരേ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് ബസ് മയ്യിൽ കൂട്ടായ്മ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇന്ന് കമ്പില്‍ ബസാറില്‍ വച്ച് ബസ് ഡ്രൈവറെയും, യാത്രക്കാരനെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ആശുപത്രി കാട്ടാമ്പള്ളി, മയ്യില്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

Private bus strike begins on Mayil route

Next TV

Related Stories
പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Oct 21, 2024 12:49 PM

പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...

Read More >>
എ ഡി എമ്മിന്റെ മരണം: 'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും ആരോഗ്യമന്ത്രി

Oct 21, 2024 12:19 PM

എ ഡി എമ്മിന്റെ മരണം: 'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും ആരോഗ്യമന്ത്രി

'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും...

Read More >>
തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്

Oct 21, 2024 11:01 AM

തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്

തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ. സ്ഥിരീകരിച്ച് വനം...

Read More >>
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്

Oct 21, 2024 09:44 AM

പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്

പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്....

Read More >>
പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം

Oct 20, 2024 09:51 PM

പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം

പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം...

Read More >>
പിലാത്തറയിൽ വ്യാപാരി അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Oct 20, 2024 08:05 PM

പിലാത്തറയിൽ വ്യാപാരി അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

പിലാത്തറയിൽ വ്യാപാരി അനുമോദനവും കുടുംബ സംഗമവും...

Read More >>
Top Stories

News Roundup

Entertainment News