---
title: "പിലാത്തറയിൽ വ്യാപാരി അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു"
english_title: "felicitation and a family reunion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244014/felicitation-and-a-family-reunion"
published_at: "2024-10-20T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715154296c2c_news-card.jpg"
keywords: []
---

# പിലാത്തറയിൽ വ്യാപാരി അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** വ്യാപാരി വ്യവസായി സമിതി പിലാത്തറ ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമിതി മെമ്പർമാരുടെ മക്കൾക്ക് അനുമോദനവും കുടുംബ സംഗമവും പിലാത്തറ വ്യാപാരി മന്ദിരത്തിൽ പ്രശസ്ത ചലച്ചിത്രതാരം കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

വ്യാപാരി വ്യവസായി സമിതി പിലാത്തറ ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമിതി മെമ്പർമാരുടെ മക്കൾക്ക് അനുമോദനവും കുടുംബ സംഗമവും പിലാത്തറ വ്യാപാരി മന്ദിരത്തിൽ പ്രശസ്ത ചലച്ചിത്രതാരം കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ കാലഘട്ടത്തിൽ ചെറുകിട വ്യാപാരികളും മറ്റ് സംരംഭകരും ചെറിയ രീതിയിൽ പ്രയാസം അനുഭവപ്പെടുന്നു എങ്കിലും വയനാട് പോലുള്ള പ്രളയ കാലങ്ങളിലെ കച്ചവടക്കാരുടെ സംഭാവനകൾ കേരളത്തിൻ്റെ കണ്ണുതുറപ്പിച്ചു എന്ന് ചലച്ചിത്രതാരം കുഞ്ഞി കൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി പിലാത്തറ വെസ്റ്റ് സെക്രട്ടറി ഇ വി ഗണേശൻ അധ്യക്ഷനായ ചടങ്ങിൽ പിലാത്തറ ഈസ്റ്റ് പ്രസിഡണ്ട് സജീവ് പി സ്വാഗതവും, സംസ്ഥാന കമ്മിറ്റി അംഗം കെ പങ്കജവല്ലി, ജില്ലാ വൈസ് പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിൻ സെക്രട്ടറി ടി സി വിൽസൺ, മാടായി ഏരിയ സെക്രട്ടറി തമ്പാൻ എം കെ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ സി രഘുനാഥ്, പിലാത്തറ വെസ്റ്റ് പ്രസിഡണ്ട് സഞ്ജീവ് വി പി, ഏരിയ പ്രസിഡൻ്റ് എം രാമചന്ദ്രൻ, പ്രശസ്ത ഗായകൻ രതീഷ് പല്ലവി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പിലാത്തറ ഈസ്റ്റ് സെക്രട്ടറി ഷാജി മാസ്കോ നന്ദി അറിയിച്ചു. കെ വി സുധീഷ് നയിച്ച വയലിൻ പ്രോഗ്രാം, കരോക്കെ ഗാനമേള, കലാപരിപാടികൾ എന്നിവയും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244014/felicitation-and-a-family-reunion)