---
title: "പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം "
english_title: "Puli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244030/puli"
published_at: "2024-10-20T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67152e117f31a_1002248781.jpg"
keywords: []
---

# പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം 

> **Lead Summary:** തളിപ്പറമ്പ്: കണികുന്ന് ഭാഗത്ത് കണ്ടത് പുലിയുടേതെന്ന് സംശയം തോന്നുന്ന കാല്‍പ്പാടുകളെന്ന് വനം വകുപ്പ് അധികൃതര്‍.

## Article Content

തളിപ്പറമ്പ്: കണികുന്ന് ഭാഗത്ത് കണ്ടത് പുലിയുടേതെന്ന് സംശയം തോന്നുന്ന കാല്‍പ്പാടുകളെന്ന് വനം വകുപ്പ് അധികൃതര്‍.

കൂടുതല്‍ പരിശോധനകള്‍ക്കായി വനം വകുപ്പിന്റെ ആര്‍.ആര്‍.ടി വിഭാഗം ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ സംഘം നാലെ സ്ഥലം പരിശോധിക്കും.

സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടെ പ്രദേശത്ത് സ്ഥാപിക്കും.

പുതിയ ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി നടന്നുവരുന്ന സ്ഥലത്താണ് സംശയകരമായ കാല്‍പ്പാടുകള്‍ കണ്ടിട്ടുള്ളത്.

ഇത് പുലിയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല.

എന്നാല്‍ സംശയം തീര്‍ക്കാനാണ് നാളെ വിദഗ്ദ്ധ സംഘം എത്തുന്നത്.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആശങ്കകള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വനംവകുപ്പിന്റെ വിശദീകരണം വന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244030/puli)