---
title: "പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്"
english_title: " UDF protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244071/udf-protest"
published_at: "2024-10-21T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715d52db57de_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്

> **Lead Summary:** പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്. ഇതിന്റെ ആദ്യപടിയായി റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ ധർണ നടത്തും. ഇതി നായി യു.ഡി.എഫ്. റെയിൽവേ സ്റ്റേഷൻ സംരക്ഷണ കർമസമിതി രൂപവത്കരിച്ചു.

## Article Content

പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്. ഇതിന്റെ ആദ്യപടിയായി റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ ധർണ നടത്തും. ഇതി നായി യു.ഡി.എഫ്. റെയിൽവേ സ്റ്റേഷൻ സംരക്ഷണ കർമസമിതി രൂപവത്കരിച്ചു.

കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേ ഷനിൽ റെയിൽവേ അധികൃതർ നേരിട്ട് ടിക്കറ്റ് കൗണ്ടർ തുടങ്ങുക, പ്ലാറ്റ് ഫോമുകൾ വികസിപ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചാണ് സമരത്തിനിറങ്ങുന്നത്. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ പി. ചന്ദ്രൻ അധ്യക്ഷനായി. ഡോ. രാഘവൻ പയ്യനാട്, എം.സി. ദിനേശൻ, വി.കെ. ഹാരിസ്, പൂക്കോട്ടി കുമാരൻ, പി. രാജൻ, കെ. മുസ്തഫ, സി.എ ച്ച്. അബ്ദുൾ സലാം, കെ. രവീ ന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244071/udf-protest)