നവീൻ ബാബുവിന്റെ കുടുംബത്തെ എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

നവീൻ ബാബുവിന്റെ കുടുംബത്തെ എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു
Oct 20, 2024 08:02 PM | By Sufaija PP

എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദ​ൻ. നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണ്. സിപിഐഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളതെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. കുടുംബത്തോട് സംസാരിച്ചുവെന്നും നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ല. അന്ന് മുതൽ പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമാണ്. കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയിലെ പാർട്ടിയായലും അന്വേഷിച്ച് കണ്ടെത്തുന്നതെന്താണോ അതിനനുസരിച്ചുള്ള നിലപാടെടുക്കണ മെന്ന് അദ്ദേഹം പറഞ്ഞു. സംഘടനപരമായ പ്രശ്നം ആഭ്യന്തര പ്രശ്നമാണ്. ജനങ്ങളുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുത്ത പദവിയിൽ നിന്ന് ഒഴിവാക്കുകയെന്നതായിരുന്നു. അത് സ്വീകരിക്കുകയും പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. വിഷയത്തിൽ ഉടനടി പാർട്ടി നടപടി സ്വീകരിച്ചിരുന്നു. കുടുംബത്തിനൊപ്പമാണ് എന്നും നിലകൊള്ളുന്നത്. പാർട്ടിയുടെ നിലപാട് പൂർണ പിന്തുണ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്നതാണ്. സംഭവത്തിൽ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറി ഉദയഭാനുവിനോട് നിർദേശിച്ചിരുന്നുവെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന എല്ലാ നടപടികളിലും പാർട്ടി പൂർണ പിന്തുണ നൽകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

MV Govindan Master visited Naveen Babu's family

Next TV

Related Stories
പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Oct 21, 2024 12:49 PM

പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...

Read More >>
എ ഡി എമ്മിന്റെ മരണം: 'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും ആരോഗ്യമന്ത്രി

Oct 21, 2024 12:19 PM

എ ഡി എമ്മിന്റെ മരണം: 'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും ആരോഗ്യമന്ത്രി

'പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല; ജോലിയിൽ നിന്ന് പുറത്താക്കും': വീണ്ടും അന്വേഷണമെന്നും...

Read More >>
തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്

Oct 21, 2024 11:01 AM

തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്

തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ. സ്ഥിരീകരിച്ച് വനം...

Read More >>
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്

Oct 21, 2024 09:44 AM

പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്. സമരത്തിലേക്ക്

പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയെതിരേ യു.ഡി.എഫ്....

Read More >>
ബസ് ഡ്രൈവർക്ക് നേരെയും യാത്രക്കാരന് നേരെയും ആക്രമണം: മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

Oct 21, 2024 09:38 AM

ബസ് ഡ്രൈവർക്ക് നേരെയും യാത്രക്കാരന് നേരെയും ആക്രമണം: മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

ബസ് ഡ്രൈവർക്ക് നേരെയും യാത്രക്കാരന് നേരെയും ആക്രമണം: മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്...

Read More >>
പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം

Oct 20, 2024 09:51 PM

പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം

പുളിമ്പറമ്പ് കണികുന്ന് പ്രദേശങ്ങളിൽ പുലിയുടെ സംശയിക്കുന്ന കാൽപാടുകൾ, സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്, ജനങ്ങൾ ജാഗ്രത നിർദേശം...

Read More >>
Top Stories

News Roundup

Entertainment News