---
title: "മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ചു"
english_title: "The Muslim League Kannur district leadership meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241738/the-muslim-league-kannur-district-leadership-meeting"
published_at: "2024-10-11T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708a0f3018a7_news-card.jpg"
keywords: []
---

# മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **കാശ്മീരിലെ തെരഞ്ഞെടുപ്പ് വിധിയെഴുത്ത് ബിജെപിക്ക്കിട്ടിയ ഷോക്കാണെന്നും കാശ്മീരിന്റെ പ്രത്യേക പദവിഎടുത്തു കളഞ്ഞ്കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിനുള്ള അമർഷം കാശ്മീരികൾ തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ചതാണെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ മുസ്ലിംലീഗ്ജില്ലാനേതൃയോഗംഉൽഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തെ സാമ്പത്തികമായുംപൈതൃകപരമായും മാനസികപരമായും തകർക്കുക എന്നതാണ് കേന്ദ്രംഭരിക്കുന്ന ബി .ജെ .പി മുന്നോട്ടു വെക്കുന്ന അജണ്ട അതിൻറെ അവസാനത്തെ ഉദാഹരണമാണ് വഖഫ് ഭേദഗതി ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**കണ്ണൂർ: **കാശ്മീരിലെ തെരഞ്ഞെടുപ്പ് വിധിയെഴുത്ത് ബിജെപിക്ക്കിട്ടിയ ഷോക്കാണെന്നും കാശ്മീരിന്റെ പ്രത്യേക പദവിഎടുത്തു കളഞ്ഞ്കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിനുള്ള അമർഷം കാശ്മീരികൾ തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ചതാണെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ മുസ്ലിംലീഗ്ജില്ലാനേതൃയോഗംഉൽഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തെ സാമ്പത്തികമായുംപൈതൃകപരമായും മാനസികപരമായും തകർക്കുക എന്നതാണ് കേന്ദ്രംഭരിക്കുന്ന ബി .ജെ .പി മുന്നോട്ടു വെക്കുന്ന അജണ്ട അതിൻറെ അവസാനത്തെ ഉദാഹരണമാണ് വഖഫ് ഭേദഗതി ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡൻറ്അഡ്വ.അബ്ദുൽകരീം ചേലേരി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറികെ.ടി.സഹദുള്ളസ്വാഗതംപറഞ്ഞു. കേരളം ഭരിക്കുന്ന ഇടത് സർക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഒക്ടോബർ 22ന് ചൊവ്വാഴ്ച കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ഒക്ടോബർ 15 മുതൽ 18 വരെ നിയോജകമണ്ഡലം തലങ്ങളിൽ പ്രക്ഷോഭ പ്രചാരണ കൺവെൻഷനുകൾ വിളിച്ചുചേർക്കാൻ യോഗം നിർദ്ദേശം നൽകി.

സംസ്ഥാന വൈസ്പ്രസിഡണ്ട്അബ്ദുറഹിമാൻ കല്ലായി,ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, ഭാരവാഹികളായഅഡ്വ. കെ.എ.ലത്തീഫ്, വി പി വമ്പൻ, അഡ്വ.എസ്.മുഹമ്മദ്, കെ.പി.താഹിർ, ഇബ്രാഹിംമുണ്ടേരി, കെ.വി .മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ അൻസാരി തില്ലങ്കേരി,സി.കെ.മുഹമ്മദ്മാസ്റ്റർ ,അഡ്വ.എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം , ടി പി മുസ്തഫ ചെണ്ടയാട്, പി കെ സുബൈർ, ബി കെ അഹമ്മദ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241738/the-muslim-league-kannur-district-leadership-meeting)