---
title: "ചാരായം ആവശ്യക്കാരൻ എന്ന വ്യാജേന വേഷം മാറിയെത്തി: മോഹനൻ എക്സൈസ് പിടിയിലായി"
english_title: "Mohanan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241811/mohanan"
published_at: "2024-10-11T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708d8cfca996_news-card.jpg"
keywords: []
---

# ചാരായം ആവശ്യക്കാരൻ എന്ന വ്യാജേന വേഷം മാറിയെത്തി: മോഹനൻ എക്സൈസ് പിടിയിലായി

> **Lead Summary:** ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇൻസ്‌പെക്ടർ പി.സി.വാസുദേവൻ്റെ നേതൃത്വത്തിൽ പയ്യാവൂർ, ചാപ്പക്കടവ്, വഞ്ചിയം, ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ 50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ച് വെച്ച കുറ്റത്തിന് ചോലപ്പനം നഗറിൽ താമസിക്കുന്ന പുതുശ്ശേരി മോഹനൻ എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു.

## Article Content

ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇൻസ്‌പെക്ടർ പി.സി.വാസുദേവൻ്റെ നേതൃത്വത്തിൽ പയ്യാവൂർ, ചാപ്പക്കടവ്, വഞ്ചിയം, ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ 50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ച് വെച്ച കുറ്റത്തിന് ചോലപ്പനം നഗറിൽ താമസിക്കുന്ന പുതുശ്ശേരി മോഹനൻ എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു.

ചാരായം ആവശ്യക്കാരെന്ന വ്യാജേന വേഷം മാറി വളരെ തന്ത്ര പൂർവ്വമാണ് മോഹനനെ എക്‌സൈസുകാർ പിടികൂടിയത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ.സജീവ് പ്രിവൻ്റീവ് ഓഫീസർമാരായ എം.പി.ഹാരിസ്,എം.വി. പ്രദീപൻ, എം.എം.ഷഫീഖ്, സിവിൽ എക്സൈ 1സ് ഓഫീസർ പി.ഷിബു. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241811/mohanan)