---
title: "അവസരങ്ങളുടെ സർഗ്ഗ ജാലകം തുറക്കുന്നു; പരിയാരം ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് സർഗലയത്തിന് ഇന്ന് തുടക്കം"
english_title: "SKSSF Sargalayam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241814/skssf-sargalayam"
published_at: "2024-10-11T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708d989c7e0c_Untitled-2-web.jpg"
keywords: []
---

# അവസരങ്ങളുടെ സർഗ്ഗ ജാലകം തുറക്കുന്നു; പരിയാരം ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് സർഗലയത്തിന് ഇന്ന് തുടക്കം

> **Lead Summary:** കലാമൂല്യങ്ങളുടെ മനോഹരമായ ആവിഷ്കാരങ്ങൾക്ക് നേരും നന്മയും പകർന്നു കൊണ്ട് ശ്രദ്ധേയമായ എസ് കെ എസ് എസ് എഫ് പരിയാരം ക്ലസ്റ്റർ സർഗലയം ഒക്ടോബർ 11,12,13 വെള്ളി,ശനി,ഞായർ ദിവസങ്ങളിലായി നോർത്ത് കുപ്പം ശംസുൽ ഉലമ നഗറിൽ വെച്ച് നടക്കും.12 ശാഖകളിൽ നിന്നായി മുന്നൂറിലധികം മത്സരാർത്ഥികൾ 60 ൽ പരം വൈവിധ്യമാർന്ന ഇനങ്ങളിൽ 5 വേദികളിലായി മാറ്റുരക്കും.

## Article Content

കലാമൂല്യങ്ങളുടെ മനോഹരമായ ആവിഷ്കാരങ്ങൾക്ക് നേരും നന്മയും പകർന്നു കൊണ്ട് ശ്രദ്ധേയമായ എസ് കെ എസ് എസ് എഫ് പരിയാരം ക്ലസ്റ്റർ സർഗലയം ഒക്ടോബർ 11,12,13 വെള്ളി,ശനി,ഞായർ ദിവസങ്ങളിലായി നോർത്ത് കുപ്പം ശംസുൽ ഉലമ നഗറിൽ വെച്ച് നടക്കും.12 ശാഖകളിൽ നിന്നായി മുന്നൂറിലധികം മത്സരാർത്ഥികൾ 60 ൽ പരം വൈവിധ്യമാർന്ന ഇനങ്ങളിൽ 5 വേദികളിലായി മാറ്റുരക്കും.

മികവുറ്റ അവതരണങ്ങൾ കൊണ്ടും കഴിവുറ്റ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും സർഗ്ഗ വസന്തത്തിന്റെ പുതിയൊരു അധ്യായം രചിക്കുന്നതായിരിക്കും ഈ വർഷത്തെ സർഗലയം.നോർത്ത് കുപ്പം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിന് സമീപവും റൗളത്തുൽ ഉലൂം മദ്റസയിലുമായാണ് വേദി ഒരുക്കിയിരിക്കുന്നത്.അവസരങ്ങളുടെ സർഗ്ഗ ജാലകം തേടി 'ഉള്ളിന്റെ ആളലു'മായി എത്തുന്ന പ്രതിഭകളെ സ്വീകരിക്കാൻ ആതിഥേയരായ നോർത്ത് കുപ്പം ശാഖ കമ്മിറ്റി പുത്തൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പരിയാരം ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241814/skssf-sargalayam)