---
title: "ദാറുൽ ഫലാഹ് വിദ്യാർത്ഥികൾ മലേഷ്യൻ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചു"
english_title: "Darul Falah students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241644/darul-falah-students"
published_at: "2024-10-10T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707d840cc973_news-card.jpg"
keywords: []
---

# ദാറുൽ ഫലാഹ് വിദ്യാർത്ഥികൾ മലേഷ്യൻ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചു

> **Lead Summary:** **തളിപ്പറമ്പ : **ദാറുൽ ഹുദ സ്റ്റുഡൻറ് എക്സ്ചേഞ്ചിന്റെ ഭാഗമായി മലേഷ്യൻ യൂണിവേഴ്സിറ്റിയിലേക്ക് ദാറുൽ ഫലാഹ് വിദ്യാർത്ഥികൾ യാത്ര തിരിച്ചു. ഡിഗ്രി സെക്കൻഡ് ഇയർ വിദ്യാർത്ഥികളായ നിസാം നെല്ലിപ്പറമ്പ, മുസ്തഫ കുണ്ടാംകുഴി, പൂർവ്വ വിദ്യാർത്ഥിയായ അജ്മൽ കാട്ടാമ്പള്ളി എന്നിവരാണ് യാത്രതിരിച്ചത്.

## Article Content

**തളിപ്പറമ്പ : **ദാറുൽ ഹുദ സ്റ്റുഡൻറ് എക്സ്ചേഞ്ചിന്റെ ഭാഗമായി മലേഷ്യൻ യൂണിവേഴ്സിറ്റിയിലേക്ക് ദാറുൽ ഫലാഹ് വിദ്യാർത്ഥികൾ യാത്ര തിരിച്ചു. ഡിഗ്രി സെക്കൻഡ് ഇയർ വിദ്യാർത്ഥികളായ നിസാം നെല്ലിപ്പറമ്പ, മുസ്തഫ കുണ്ടാംകുഴി, പൂർവ്വ വിദ്യാർത്ഥിയായ അജ്മൽ കാട്ടാമ്പള്ളി എന്നിവരാണ് യാത്രതിരിച്ചത്.

ഒരു സെമസ്റ്റർ കാലയളവാണ് വിദ്യാർത്ഥികൾ അവിടെ പഠനം തുടരുക. കഴിഞ്ഞ ദിവസം ദാറുൽ ഫലാഹ് വച്ച് നടന്ന യാത്രയപ്പിൽ പ്രിൻസിപ്പൽ ഉമ്മർ ഹുദവി അധ്യക്ഷത വഹിച്ചു. ദാറുൽ ഫലാഹ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഹാജി , സെക്രട്ടറി അഡ്വക്കേറ്റ് മൊയ്തു കുട്ടുക്കൻ, ട്രഷറർ സൈനുദ്ദീൻ ഹാജി , സലാം മാഷ് കുണ്ടാംകുഴി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241644/darul-falah-students)