റേഷൻ കടകൾക്ക് ഇന്ന് അവധി

റേഷൻ കടകൾക്ക് ഇന്ന് അവധി
Oct 11, 2024 08:57 AM | By Sufaija PP

തിരുവനന്തപുരം : റേഷൻ കടകൾക്ക് ഇന്ന് അവധി. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. സജിത് ബാബു ഇതുസംബന്ധിച്ച ഉത്തരവിറക്കി. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ നാളെ അവധിയായിരിക്കും.

മഹാനവമിയോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. മഹാനവമിയുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ration shop

Next TV

Related Stories
ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു

Oct 11, 2024 11:06 AM

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി...

Read More >>
മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം നടത്തി

Oct 11, 2024 09:26 AM

മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം നടത്തി

മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം...

Read More >>
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ചു

Oct 11, 2024 09:21 AM

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ചു

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിൽ...

Read More >>
അനധികൃത മണൽ കടത്ത് ലോറി പിടികൂടി: ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Oct 10, 2024 08:26 PM

അനധികൃത മണൽ കടത്ത് ലോറി പിടികൂടി: ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽ കടത്ത് ലോറി പിടികൂടി: ഡ്രൈവർ ഓടി...

Read More >>
ദാറുൽ ഫലാഹ് വിദ്യാർത്ഥികൾ മലേഷ്യൻ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചു

Oct 10, 2024 07:05 PM

ദാറുൽ ഫലാഹ് വിദ്യാർത്ഥികൾ മലേഷ്യൻ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചു

ദാറുൽ ഫലാഹ് വിദ്യാർത്ഥികൾ മലേഷ്യൻ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര...

Read More >>
മാതമംഗലത്ത് സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

Oct 10, 2024 02:30 PM

മാതമംഗലത്ത് സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

മാതമംഗലത്ത് സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്...

Read More >>
Top Stories