മഴൂർ കുഞ്ഞിരാമ പെരുവണ്ണാൻ അന്തരിച്ചു

മഴൂർ കുഞ്ഞിരാമ പെരുവണ്ണാൻ അന്തരിച്ചു
Oct 7, 2024 01:12 PM | By Sufaija PP

തളിപ്പറമ്പ : തെയ്യം രംഗത്തെ കുലപതി, നിരവധി അവാർഡുകൾ നൽകി നാടും നഗരവും ആദരിക്കുമ്പോഴും എല്ലാവരോടും സ്നേഹത്തോടെയും വാത്സല്യത്തോടെയും ഇടപഴകിയ ഏറെക്കാലം കൈതക്കീൻ ഭഗവതിയുടെ കോലധാരിയായിരുന്ന മഴൂരിലെ കുഞ്ഞിരാമ പെരുവണ്ണാൻ അന്തരിച്ചു.

മഴൂർ പൂമംഗലം സ്വദേശിയായ കുഞ്ഞിരാമപ്പെരുവണ്ണാൻ തന്റെ പത്താം വയസ്സിൽ നെല്ലിയോട്ട് കരിവേടനും തന്റെ പന്ത്രണ്ടാം വയസിൽ നിദ്രാ ഗോപാലൻ കെട്ടി തലപ്പാളി അണിഞ്ഞ് തെയ്യക്കാരനായി. പതിനാറാം വയസിൽ മുത്തപ്പൻ വെള്ളാട്ടത്തിന്റെ കൊടുമുടി ആദ്യമായി ശിരസിലേറ്റി . 1970 ൽ മഴൂർ വയൽത്തിറയിൽ പുതിയ ഭഗവതി കെട്ടി. കോലത്തിൽ തന്നെ ചെവിട്ടുങ്കര ഇല്ലത്തുനിന്നും വള നൽകി ആദരിച്ചു. പയറ്റ്യാൽ ഭഗവതിയെ ഉപാസിക്കുന്ന മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ മാവിച്ചേരി പയറ്റ്യാൽക്കാവിൽ പയറ്റ്യാൽ ഭഗവതി 32 വർഷത്തോളവും പന്നിയൂർ പയറ്റ്യാൽ കാവിൽ 30 വർഷവും , നടുവിൽ പയറ്റ്യാൽക്കാവിലും മുക്കുന്ന് പയറ്റ്യാൽക്കാവിലും ഭഗവതിയെ കെട്ടിയാടിയിട്ടുണ്ട്.

ചെറുകുന്ന് ഒദയമ്മാടം വേട്ടക്കരുമകൻ ക്ഷേത്രത്തിൽ ആയിരത്തിൽ അധികം തവണ വേട്ടക്കരുമകന്റെ തെയ്യം കെട്ടിയാടായിട്ടുണ്ട്. 8 വർഷമായി തെയ്യം കെട്ടൽ രംഗത്ത് സജീവമല്ലെങ്കിലും തോറ്റം പാട്ടിന് പ്രാധാന്യമുള്ള മരക്കലത്തമ്മയുടെ മുൻ തോറ്റവും , കതിവന്നൂർ വീരന്റെയും, കടാങ്കോട്ട് മാക്കത്തിന്റെയും, ബാലിയുടെയും തോറ്റം യഥാവിധിയോടെ അതിന്റെ അന്തസത്ത ഉൾകൊണ്ട് ചൊല്ലുന്നതിൽ അഗ്രഗണ്യനാണ് മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ. അണിയല നിർമ്മാണത്തിലും മുഖത്തെഴുത്തിലും പ്രഗൽഭനാണ് മഴൂർ കുഞ്ഞിരാമ പെരുവണ്ണാൻ.

തെയ്യത്തിനോടുള്ള മഴൂരിന്റെ ആത്മാർത്ഥതയും, പ്രാഗൽഭ്യവും, കഴിവും പരിഗണിച്ച് തൃശ്ചംബരം ക്ഷേത്രം , പന്നിയൂർ കാവ് , നെല്ലിയോട്ട് , കീറ കാവ് , കീഴറകൂലോം എന്നിവിടങ്ങളിൽ വച്ച് അദ്ദേഹത്തെ അർഹമായ അംഗീകാരം നൽകി ആദരിച്ചു. 2020 ഫോക് ലോർ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി. തെയ്യത്തിന്റെ സമസ്ത മേഖലയിലും അറിവും, കഴിവും, പ്രാഗൽഭ്യവും തെളിയിച്ച തെയ്യത്തെ അതിന്റെ തനിമ ചോരാതെ അനുഷ്ടാനത്തോടെ മാത്രം കണ്ട ഉത്തമനായ കനലാടി മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാന്റെ തെയ്യ സ്ഥാനങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇന്നത്തെ പുതിയ തലമുറയിലെ തെയ്യം കനലാടിമാർക്ക് ഊർജവും, ധൈര്യവും നൽകുന്നതാണ്.

kunjirama peruvannan

Next TV

Related Stories
ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

May 10, 2025 07:10 PM

ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

ഡോക്ടർ ടി ഹരിന്ദ്രൻ (72)...

Read More >>
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
Top Stories










Entertainment News