'സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തി': അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ മനാഫിനെതിരെ കേസ്

'സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തി': അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ മനാഫിനെതിരെ കേസ്
Oct 4, 2024 09:43 AM | By Sufaija PP

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ ഇന്നലെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നല്‍കിയത്.

ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു . മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.

Case against manaf

Next TV

Related Stories
തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി

Oct 4, 2024 11:56 AM

തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി

തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ...

Read More >>
പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ് പിടിയിൽ

Oct 4, 2024 11:25 AM

പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ് പിടിയിൽ

പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ്...

Read More >>
'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

Oct 3, 2024 06:50 PM

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ്...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

Oct 3, 2024 06:46 PM

പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌...

Read More >>
തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

Oct 3, 2024 06:43 PM

തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി...

Read More >>
സേവന പാതയിൽ മറ്റൊരു കാൽവെപ്പുമായി പരിയാരം ആസ്പയർ ലയൺസ് ക്ലബ്‌: വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ് വിതരണം ചെയ്തു

Oct 3, 2024 06:40 PM

സേവന പാതയിൽ മറ്റൊരു കാൽവെപ്പുമായി പരിയാരം ആസ്പയർ ലയൺസ് ക്ലബ്‌: വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ് വിതരണം ചെയ്തു

സേവന പാതയിൽ മറ്റൊരു കാൽവെപ്പുമായി പരിയാരം ആസ്പയർ ലയൺസ് ക്ലബ്‌: വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ് വിതരണം...

Read More >>
Top Stories