പരിയാരം: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പരിയാരം ആസ്പയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനവും പഠന മികവുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ വെച്ച് ഒരു വർഷേത്തേക്കുള്ള ആസ്പയർ സ്കോളർഷിപ്പിന്റെ വിതരണവും പരിയാരം സൻസാർ ഓഡിറ്റോറിയത്തിൽ നടന്നു.
ലയൺസ് ഇന്റർ നാഷണൽ പി എം സി സി പ്രൊഫ : ഡോക്ടർ രാജീവ് എസ് ഉൽഘടനവും,ലയൺസ് ഇന്റർനാഷണൽ ക്വസ്റ്റ് പ്രോഗ്രാം ഡയറക്ടരും മുൻ ഡിസ്ട്രിക് ഗവണ്റും ആയ പ്രൊഫ വർഗീസ് വൈദ്യൻ മുഖ്യ പ്രഭാഷണവും നടത്തി. പയ്യന്നൂർ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികൾ ഡോക്ടർ സുജ വിനോദ്, സിദ്ധാർഥ് വണ്ണാരത്,സോണൽ ചെയർ പേഴ്സൺ ലയൺ ദിനേശ്, ലയൺ മോഹൻ, എന്നിവർ പങ്കെടുത്തു.ലയൺ 318 E സർവീസ് കോർഡിനേറ്റർ ലയൺ വിനോദ് കുമാർ ഇരിങ്ങൽ യു പി സ്കൂൾ, ലയൺ വർഗീസ് വൈദ്യർ കെ കെ എൻ പരിയാരം, പരിയാരം സെന്റ് മേരിസ് സ്കൂളിന്നുള്ള സഹായംവും വിതരണo ചെയ്തു. ആസ്പയർ ലയൺസ് പ്രസിഡന്റ് ഡോക്ടർ ബാലകൃഷ്ണൻ വള്ളിയോട്ട് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ലയൺ പി പി ഷാജി സ്വാഗതാവും സർവീസ് ചെയർ പേഴ്സൺ ലയൺ രവീന്ദ്രൻ ഇ വി നന്ദി പ്രകാശനവും നടത്തി.
പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ സുദീപ്, നെഞ്ചുരോഗ വിഭാഗം മേധാവി ഡോക്ടർ മനോജ് ഡികെ, ഡോക്ടർ കെ ടി മാധവൻ, സി ഐ രാജഗോപാൽ കടന്നപ്പള്ളി,തുടങ്ങി നിരവധി പേർ ചടങ്ങിൽ സംസാരിച്ചു.
Aspire scholarship