പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ് പിടിയിൽ

പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ് പിടിയിൽ
Oct 4, 2024 11:25 AM | By Sufaija PP

തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ പന്നിയൂർ പൂമംഗലം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ വിദേശമദ്യം വില്പന നടത്തുന്നതിനിടയിൽ പന്നിയൂർ അയ്യൂബ്(46) പിടിയിലായി.

വർഷങ്ങളായി പന്നിയൂർ, പൂമംഗലം ഭാഗങ്ങളിൽ മദ്യവില്പന നടത്തുന്ന ഇയാൾ എക്സൈസിനെ വെട്ടിച്ച് പലതവണ രക്ഷപ്പെടുകയായിരുന്നു. ഇന്നെ ദിവസം വൈകുന്നേരം മദ്യം വാങ്ങാൻ എന്ന വ്യാജേന മഫ്തി വേഷത്തിലെത്തിയ എക്സൈസ് സംഘം വില്പന നടത്തുന്നതിനടയിൽ ഇയാളെ 13 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി (6.500 ലിറ്റർ) പിടികൂടുകയായിരുന്നു.

അസ്സി: എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന് പുറമെ അസി. എക്സൈസ് ഇൻസ്‌പെക്ടർ പി. പി. മനോഹരൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ നികേഷ് കെ. വി., സിവിൽ എക്സൈസ് ഓഫീസർമാരായ സജിൻ എ. വി., ശ്യാംരാജ് എം. വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത മീത്തൽ വീട്ടിൽ എന്നിവരടങ്ങിയ സംഘമാണ് വളരെ തന്ത്രപരമായി അയ്യൂബിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

Ayyoob arrested

Next TV

Related Stories
റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

Oct 4, 2024 01:10 PM

റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍...

Read More >>
ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എക്സൈസ് വിജയികൾ

Oct 4, 2024 01:06 PM

ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എക്സൈസ് വിജയികൾ

ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എക്സൈസ്...

Read More >>
തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി

Oct 4, 2024 11:56 AM

തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി

തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ...

Read More >>
'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

Oct 3, 2024 06:50 PM

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ്...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

Oct 3, 2024 06:46 PM

പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌...

Read More >>
Top Stories










News Roundup