ഇനി ലൈസൻസും ആര്‍സി ബുക്കും പ്രിന്റ് ചെയ്ത് നല്‍കില്ല; പുതിയ നടപടിയുമായി എംവിഡി

ഇനി ലൈസൻസും ആര്‍സി ബുക്കും പ്രിന്റ് ചെയ്ത് നല്‍കില്ല; പുതിയ നടപടിയുമായി എംവിഡി
Oct 1, 2024 09:14 PM | By Sufaija PP

സംസ്ഥാനത്ത് വാഹന ലൈസൻസും ആർസി ബുക്കും പ്രിന്റ് ചെയ്ത് നല്‍കുന്നത് നിർത്തലാക്കാനുള്ള നീക്കവുമായി എംവിഡി. ഇവ രണ്ടും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തില്‍ ആർസി ബുക്കിന്റെയും പ്രിന്റിംഗ് നിർത്തലാക്കും.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടിയെന്ന് ഗതാഗത കമ്മിഷണർ വ്യക്തമാക്കി. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ രണ്ടുമാസം കഴിഞ്ഞാണ് ലൈസൻസ് തപാല്‍ മാർഗം ലഭ്യമാവുക. മൂന്നുമാസത്തോളം കഴിഞ്ഞാണ് ആർസി ബുക്ക് ലഭിക്കുന്നത്. ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിട്ടുകള്‍ക്കകം തന്നെ ലൈസൻസ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനാവും.

എം പരിവാഹൻ സൈറ്റിലെ സാരഥിയില്‍ നിന്ന് ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാം. ഡിജി ലോക്കറിലും ഇത്തരത്തില്‍ വാഹന രേഖകള്‍ സൂക്ഷിക്കാം. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് രേഖകള്‍ പരിശോധിക്കാം. രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതുമാണ്. ലൈസൻസും ആർസി ബുക്കും ഡിജിറ്റലാവുന്നതോടെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂർണമായും ഡിജിറ്റലാവുന്ന നാലാമത്തെ സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് കേരളം.

പൊതുമേഖല സ്ഥാപനമായ ഐടിഐയുമായുളള കരാറിനെ ധനവകുപ്പ് എതിർത്തതോടെ ലൈസൻസ്, ആർസി ബുക്ക് അച്ചടി മുടങ്ങിയിരിക്കുകയാണ്. ഒരു മാസത്തെ ഡ്രൈവിംഗ് ലൈസൻസിന് ഒന്നര ലക്ഷവും, മൂന്നു മാസത്തെ ആർസി ബുക്കിന് മൂന്നര ലക്ഷം രൂപയുമാണ് കുടിശിക നല്‍കാനുള്ളത്. ഇതും കണക്കിലെടുത്താണ് ഇനി ഡിജിറ്റല്‍ രേഖകള്‍ മതിയെന്ന് മോട്ടോർ വാഹനവകുപ്പ് തീരുമാനമെടുത്തത്.

MVD

Next TV

Related Stories
ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം പിടിയില്‍

Dec 22, 2024 09:15 AM

ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം പിടിയില്‍

ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം...

Read More >>
അഞ്ചാം പീടിക പാളിയത്ത് വളപ്പിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Dec 22, 2024 09:10 AM

അഞ്ചാം പീടിക പാളിയത്ത് വളപ്പിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മോറാഴ പാളിയത്ത് വളപ്പ് വള്ളിതൊടിയിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ...

Read More >>
മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Dec 21, 2024 09:26 PM

മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്...

Read More >>
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ. പി. എസ്. ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം

Dec 21, 2024 08:27 PM

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ. പി. എസ്. ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ. പി. എസ്. ടി.എ. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം...

Read More >>
മഞ്ഞപ്പിത്ത ഉറവിട പരിശോധന: തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ്

Dec 21, 2024 08:23 PM

മഞ്ഞപ്പിത്ത ഉറവിട പരിശോധന: തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ്

മഞ്ഞപ്പിത്ത ഉറവിട പരിശോധന: തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ...

Read More >>
വിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

Dec 21, 2024 07:01 PM

വിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ്...

Read More >>
Top Stories