പഴയങ്ങാടി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ. ഏഴോം കൊട്ടിലപാറമ്മലിൽ താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി അബ്ദുൾ ഖാദറിനെ (52)യാണ് പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണൻ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 15 കാരനെയാണ് പീഡനത്തിനിരയാക്കിയത്.
കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വിട്ടുപറമ്പിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പിഡനത്തിന് ഇരയാക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ്പ്രതിയെ അറസ്റ്റു ചെയ്തു.
Pocso case