പഴയങ്ങാടി: മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്. രണ്ടു മണൽ ലോറി ഇന്ന് രാവിലെ പിടിച്ചു ഒന്ന് മുട്ടം വെള്ളച്ചാൽ വെച്ചും, മറ്റൊന്ന് മാട്ടൂൽ സൗത്ത് വെച്ചുമാണ് പോലീസ് പിടിച്ചത്. പഴയങ്ങാടി സി.ഐ സത്യനാഥൻ്റെ നിർദ്ദേശപ്രകാരം എസ് ഐ യദുകൃഷ്ണൻ ,എസ് ഐ പ്രകാശൻ, എസ് സി പി ഓ മാരായ ശ്രീകാന്ത് ,ജോഷി ജസ്റ്റസ്, ചന്ദ്രകുമാർ എന്നിവർ ചേർന്നാണ് മണൽ ലോറികൾ പിടികൂടിയത്.
മണൽകടത്ത് വ്യാപകമായതോടെയാണ് അനധികൃതമായി മണലൂറ്റി മണൽക്കടത്ത് നടത്തുന്ന സംഘങ്ങൾക്കെതിരെ നടപടികൾ കർശനമാക്കിയത് ഒരു മാസത്തിനിടയിൽ തന്നെ മണൽ കടത്തു സംഘത്തിൻ്റെ എട്ടോളം ടിപ്പർ ലോറികളാണ് പോലീസ് പിടിച്ചെടുത്തത്. പഴയങ്ങാടി സി ഐ സത്യനാഥൻ്റെ നിർദ്ദേശത്തിൽ മാട്ടൂൽ പുഴയരികിൽ കടത്താനായി കൂട്ടി വച്ച 50 ഓളം ലോഡ് മണൽ കണ്ടെത്തുകയും, ജെസിബി ഉപയോഗിച്ച് പുഴയിലേക്ക് തന്നെ തട്ടുകയും ചെയ്തിരുന്നു.
Stepping up action against the sand mafia