തളിര് സ്കോളർഷിപ്പ് രജിസ്ട്രേഷൻ തുടങ്ങി

തളിര് സ്കോളർഷിപ്പ് രജിസ്ട്രേഷൻ തുടങ്ങി
Jul 5, 2024 06:26 PM | By Sufaija PP

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ച് മുതൽ പത്താം ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്ക് scholarship.ksicl.kerala.gov.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. 250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക്‌ 2025 ജനുവരി മുതൽ ഡിസംബർ വരെ തളിര് മാസിക സൗജന്യമായി ലഭിക്കും.

ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ. ഒരു ജില്ലയിൽ 100 കുട്ടികൾക്ക് 1000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. സംസ്ഥാന തല വിജയികൾക്ക് 10,000, 5000, 3000 രൂപ വീതമാണ്‌ സ്കോളർഷിപ്പ്.

പൊതുവിജ്ഞാനം, ആനുകാലികം, ബാല സാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസിലെ സാഹിത്യം, ചരിത്രം, എന്നിവയെ ആസ്പദമാക്കി ആയിരിക്കും പരീക്ഷ. നവംബറിൽ ഓൺലൈനായി ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാന തല എഴുത്ത് പരീക്ഷയും നടക്കും.

thaliru scholarship

Next TV

Related Stories
സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

Jul 8, 2024 05:17 PM

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില...

Read More >>
ശക്തമായ മഴയിൽ കടമ്പേരി ഓരിച്ചാലിൽ വീട് പൂർണ്ണമായും തകർന്നു

Jul 8, 2024 05:15 PM

ശക്തമായ മഴയിൽ കടമ്പേരി ഓരിച്ചാലിൽ വീട് പൂർണ്ണമായും തകർന്നു

ശക്തമായ മഴയിൽ കടമ്പേരി ഓരിച്ചാലിൽ വീട് പൂർണ്ണമായും...

Read More >>
ചെറുകുന്നിൽ വെച്ച് ട്രെയിനിനു മുന്നിലേക്ക് ചാടി ലോട്ടറി തൊഴിലാളി മരിച്ചു

Jul 8, 2024 05:07 PM

ചെറുകുന്നിൽ വെച്ച് ട്രെയിനിനു മുന്നിലേക്ക് ചാടി ലോട്ടറി തൊഴിലാളി മരിച്ചു

തളിപ്പറമ്പ് സ്വദേശി ചെറുകുന്നിൽ ട്രെയിനിന് മുന്നിൽ ചാടി...

Read More >>
തളിപ്പറമ്പ് അരിയിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്

Jul 8, 2024 01:56 PM

തളിപ്പറമ്പ് അരിയിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്

തളിപ്പറമ്പ് അരിയിൽ യുവാവിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ...

Read More >>
കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

Jul 8, 2024 01:51 PM

കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം...

Read More >>
സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) അന്തരിച്ചു

Jul 8, 2024 11:08 AM

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) അന്തരിച്ചു

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ)...

Read More >>
Top Stories