ചൊറുക്കള ബാവുപറമ്പ് റോഡിന്റെ ഇരുവശവും ഉള്ള ചളിയും മണ്ണും നീക്കി പൊതുജനങ്ങൾക്ക് ഗതാഗത യോഗ്യമാക്കി കൊടുക്കാനുള്ള പ്രവർത്തി സിപിഐഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
സിപിഐഎം ലോക്കൽ സെക്രട്ടറി. കെ. വി. ബാലകൃഷ്ണൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ പി. അബൂബക്കർ, ടി. ടി. സുനിൽ കുമാർ, ബ്രാഞ്ച് സെക്രട്ടറി സി. വി ബാലകൃഷ്ണൻ, കീരിയാട് ബ്രാഞ്ച് സെക്രട്ടറി വി. കെ. സന്തോഷ്, പാച്ചേനി രമേശൻ,DYFI കുറുമാത്തൂർ മേഖലാ പ്രസിഡണ്ട് രൂഗേഷ്, ഗ്രാമപഞ്ചായത്ത് അംഗം രമ്യ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ വലതുപക്ഷം മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ റോഡ് പൂർണമായും തകർന്നതായും ഇതുവഴി യാത്ര ചെയ്യാൻ സാധിക്കുകയില്ലെന്നും ഇതെല്ലാം കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഇടതുപക്ഷ ഗവർമെന്റിന്റെ പിടിപ്പുകേടാണെന്നും ആണെന്നും ഉള്ള തരത്തിൽ വാർത്തകൾ വലിയ രീതിയിൽ പ്രചരിപ്പിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. എന്നാൽ കണ്ണൂർ എയർപോർട്ട് സ്ഥിതി ചെയ്യുന്ന മട്ടന്നൂരിലേക്കുള്ള ഏറ്റവും എളുപ്പമുള്ള പാത എന്ന നിലയിൽ ഗവൺമെന്റ് ഏറ്റെടുക്കുകയും എയർപോർട്ടിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡിന്റെ പ്രവർത്തികൾ സമയബന്ധിതമായി നടന്നുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ കാര്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ പാർട്ടികളും ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മുഴുവൻ ജനങ്ങളും മനസ്സിലാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
chorukkala bavupparamb road