---
title: "തളിപ്പറമ്പ് അരിയിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്"
english_title: "snake in bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218302/snake-in-bike"
published_at: "2024-07-08T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ba2b1b5d61_news-card.jpg"
keywords: []
---

# തളിപ്പറമ്പ് അരിയിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്

> **Lead Summary:** തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കാൻറീനിനു മുൻവശത്തായി സ്റ്റാളിൽ ജീവനക്കാരനായ അരിയിലെ റഷീദിന്റെ KL.59K.9818 പൾസർ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പിൻകുട്ടിയെ Forestൻ്റെയും MARC ൻ്റെയും റെസ്ക്യൂറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.

## Article Content

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കാൻറീനിനു മുൻവശത്തായി സ്റ്റാളിൽ ജീവനക്കാരനായ അരിയിലെ റഷീദിന്റെ KL.59K.9818 പൾസർ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പിൻകുട്ടിയെ Forestൻ്റെയും MARC ൻ്റെയും റെസ്ക്യൂറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.

ഏറെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിൻകുട്ടിയെ പുറത്തെടുത്തത്. റഷീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പാർക്ക് ചെയ്ത വണ്ടിയുടെ മുകളിൽ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട റഷീദ് പേടിക്കുകയും ചുറ്റുപാടുമുള്ള ആൾക്കാരെ വിളിച്ചു കൂട്ടുകയും ചെയ്തു. റഷീദിനെ കണ്ട് പേടിച്ച പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിൽ കയറികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218302/snake-in-bike)