---
title: "സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) അന്തരിച്ചു "
english_title: "syed-fazal-koyamma-thangal-qura-passed-away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218241/syed-fazal-koyamma-thangal-qura-passed-away"
published_at: "2024-07-08T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ba1b5b285e_Untitled-1.png"
keywords: []
---

# സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) അന്തരിച്ചു 

> **Lead Summary:** **കാസർഗോഡ് |** സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനാസ എട്ടിക്കുളത്തുള്ള വീട്ടിൽ.

## Article Content

**കാസർഗോഡ് |** സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനാസ എട്ടിക്കുളത്തുള്ള വീട്ടിൽ.

മർഹൂം താജുൽ ഉലമ ഉള്ളാള് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ് അസ്സയ്യിദ് ഫസൽ കോയമ്മ തങ്ങൾ. അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുല്‍ ഉലമയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കുറാ തങ്ങളെ  തിരഞ്ഞെടുത്തിരുന്നു. ഇതുൾപ്പെടെ നിരവധി മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് അത്താണിയായിരുന്നു.

‘കുറാ തങ്ങൾ’ എന്നറിയപ്പെടുന്ന അദ്ദേഹം ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.

ജനാസ വൈകുന്നേരം അഞ്ചു മണിക്ക് എട്ടിക്കുളത്ത് നിന്ന് കുറ (മംഗലാപുര)ത്തേക്ക് കൊണ്ടുപോവും 9 മണിക്ക് കുറത്ത് ജനാസ നിസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218241/syed-fazal-koyamma-thangal-qura-passed-away)