---
title: "സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി"
english_title: "The CPM member was expelled from the party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216245/the-cpm-member-was-expelled-from-the-party"
published_at: "2024-06-30T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66812be4a1ab7_news-card.jpg"
keywords: []
---

# സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

> **Lead Summary:** സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ള സി.പി.എം അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ പെരിങ്ങോം എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജീഷിനെതിരേയാണ് നടപടി. ഡി.വൈ.എഫ്.ഐ. എരമരം സെന്‍ട്രല്‍ മേഖല അംഗം കൂടിയാണ് സജീഷ്. സജീഷിനെതിരേ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

## Article Content

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ള സി.പി.എം അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ പെരിങ്ങോം എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജീഷിനെതിരേയാണ് നടപടി. ഡി.വൈ.എഫ്.ഐ. എരമരം സെന്‍ട്രല്‍ മേഖല അംഗം കൂടിയാണ് സജീഷ്. സജീഷിനെതിരേ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

അര്‍ജുന്‍ ആയങ്കി അടക്കമുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി സജീഷിന് ബന്ധമുണ്ട് എന്നടക്കം ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള നടപടിയും സജീഷിനെതിരേ പാര്‍ട്ടി എടുത്തിരുന്നില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി സത്യപാലന്റെ ഡ്രൈവര്‍ കൂടിയാണ് സതീഷ്. അതുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ സജീഷിന് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം താഴേത്തട്ടില്‍ ശക്തമായിരുന്നു.

കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സജീഷും അര്‍ജുന്‍ ആയങ്കി അടക്കമുള്ള സംഘവും പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണം പൊട്ടിക്കാന്‍ എത്തിയത്. ഇവിടെ വെച്ച് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി സജീഷിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിഷയം പാര്‍ട്ടിക്കുള്ളില്‍ വന്‍തോതില്‍ ചര്‍ച്ചയായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സജീഷിനെ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216245/the-cpm-member-was-expelled-from-the-party)