---
title: "ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ പയ്യന്നൂരിലെ ഫിറ്റ്നസ് ആന്റ് ജിം ഉടമ അറസ്റ്റിൽ"
english_title: "Payyannur fitness and gym owner arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216749/payyannur-fitness-and-gym-owner-arrested"
published_at: "2024-07-02T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683b92cd490e_news-card.jpg"
keywords: []
---

# ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ പയ്യന്നൂരിലെ ഫിറ്റ്നസ് ആന്റ് ജിം ഉടമ അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: **ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെലൈംഗികപീഡനത്തിനിരയാക്കിയ സ്ഥാപന ഉടമ പിടിയിൽ. പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്-ജിം ഉടമ ശരത് നമ്പ്യാർ ആണ് പിടിയിലായത്.മുതിർന്ന കോൺഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ്.

## Article Content

**പയ്യന്നൂർ: **ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെലൈംഗികപീഡനത്തിനിരയാക്കിയ സ്ഥാപന ഉടമ പിടിയിൽ. പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്-ജിം ഉടമ ശരത് നമ്പ്യാർ ആണ് പിടിയിലായത്.മുതിർന്ന കോൺഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ്.

തിങ്കൾ ഉച്ചയോടെ ഫിസിയോതെറാപ്പി ചെയ്യാനെത്തിയ പയ്യന്നൂരിലെ ഇരുപതുകാരിയാണ് ലൈംഗികപീഡനത്തിനിരയായത്. ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടിയശേഷമാണ് പീഡിപ്പിച്ചതെന്ന് യുവതി പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ശരത് നമ്പ്യാർക്കെതിരെ കേസെടുത്ത പൊലീസ് തിങ്കൾ രാത്രിയോടെ യാണ്കസ്റ്റഡിയിലെടുത്തത്. ഈസ്ഥാപനത്തിനെതിരെ മുമ്പും ഇത്തരം ആരോപണം ഉണ്ടായെങ്കിലും ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ലെന്ന് നാട്ടുകാർആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216749/payyannur-fitness-and-gym-owner-arrested)