---
title: "കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം നടത്തി"
english_title: "KSSPA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216600/ksspa"
published_at: "2024-07-01T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682d669eccec_IMG-20240701-WA0185.jpg"
keywords: []
---

# കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം നടത്തി

> **Lead Summary:** പഴയങ്ങാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ പരിഷ്ക്കരണ ദിനത്തിൽ പഴയങ്ങാടി സബ്ട്രഷറിയ്ക്കു മുമ്പിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

## Article Content

പഴയങ്ങാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ പരിഷ്ക്കരണ ദിനത്തിൽ പഴയങ്ങാടി സബ്ട്രഷറിയ്ക്കു മുമ്പിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കരുണാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എം.പി.ദാമോധരൻ അധ്യക്ഷത വഹിച്ചു. സി.പി.ജയരാജൻ, എൻ.തമ്പാൻ, എൻ.പി. ശേഖരൻ, എൻ. കൃഷ്ണൻ നമ്പൂതിരി, ഡോ.വി.എൻ രമണി, എൻ. രാമചന്ദ്രൻ, വി.മണികണ്ഠൻ, എ. രാജൻ, വി.വി. പ്രകാശൻ, പി.കുട്ടികൃഷ്ണൻ, സി. കാർത്ത്യായനി തുടങ്ങിയവർ പ്രസംഗിച്ചു. വി.പി.മുഹമ്മദലി, കെ. ഗംഗാധരൻ, എ.ഉഷ, കെ.ഡയ്സി തുടങ്ങിയവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216600/ksspa)