---
title: "എളമ്പേരത്ത് വീട്ടിൽ നടന്ന കവർച്ച ശ്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്: പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കുക"
english_title: " CCTV footage of robbery attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216662/cctv-footage-of-robbery-attempt"
published_at: "2024-07-02T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66837fb510259_news-card.jpg"
keywords: []
---

# എളമ്പേരത്ത് വീട്ടിൽ നടന്ന കവർച്ച ശ്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്: പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കുക

> **Lead Summary:** **തളിപ്പറമ്പ്: **എളമ്പേരം എറങ്കൊപൊയിലിലെ ഒരു വീട്ടിൽ നടന്ന കവർച്ച ശ്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. വീട്ടുടമ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. നിരവധി കവർച്ച കേസുകളിൽ പിടികിട്ടാപ്പുള്ളി ആയ ഷാജഹാനാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസിന് മനസ്സിലായി.

## Article Content

**തളിപ്പറമ്പ്: **എളമ്പേരം എറങ്കൊപൊയിലിലെ ഒരു വീട്ടിൽ നടന്ന കവർച്ച ശ്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. വീട്ടുടമ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. നിരവധി കവർച്ച കേസുകളിൽ പിടികിട്ടാപ്പുള്ളി ആയ ഷാജഹാനാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസിന് മനസ്സിലായി.

ഇക്കഴിഞ്ഞ 28ആം തീയതി എളമ്പേരം എറങ്കോപൊയിലിലെ ബാലകൃഷ്ണന്റെ വീട്ടിലാണ് കവർചാശ്രമം നടന്നത്. ഇയാളുടെ വീടിന് ചുറ്റും ഒരാൾ നടക്കുന്നതും സിസിടിവി ക്യാമറകൾ പരിശോധിക്കുന്നതും ഒരു ക്യാമറ തിരിച്ചു വെക്കുന്നതുമായ ദൃശ്യമാണ് ലഭിച്ചത്. ബാലകൃഷ്ണന്റെ ഗൾഫിലുള്ള മകനാണ് ക്യാമറ തിരിച്ചു വെച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്വീട്ടിൽ വിളിച്ചറിയിച്ചത്.

ബാലകൃഷ്ണന്റെ അയൽവാസിയാണ് ഷാജഹാൻ ബൈജു സലീം എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാളെ മാസങ്ങൾക്കു മുമ്പ് കവർച്ച കേസിൽ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു. കവർച്ചയ്ക്കിടയിൽ വീട്ടുകാർ ഉണർന്നാൽ അവരെ ആക്രമിക്കാനും മടിയില്ലാത്ത ആളാണ് ഷാജഹാൻ എന്നും അതിനാൽ എളമ്പേരം ശ്രീ മാന്യമംഗലം പൂവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216662/cctv-footage-of-robbery-attempt)