---
title: "ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with Puducherry liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216696/a-young-man-was-caught-with-puducherry-liquor"
published_at: "2024-07-02T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683981e5ec0f_news-card.jpg"
keywords: []
---

# ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** **പരിയാരം: **ബൈക്കില്‍ കടത്തുകയായിരുന്ന 13.500 ലിറ്റര്‍ പുതുച്ചേരി മദ്യവുമായി ഏര്യം സ്വദേശി വിവേക് അറസ്റ്റിലായി. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത് ബാബുവും സംഘവും കണ്ണൂര്‍ ഇ ഐ ആന്‍ഡ് ഐ ബി പാര്‍ട്ടിയും സംയുക്തമായി കടന്നപ്പള്ളി, പാണപ്പുഴ, ഏര്യം ഭാഗങ്ങളില്‍ നടത്തിയ പട്രോളിംങ്ങിനിടെ ഏര്യത്ത് വെച്ച് കെ.എല്‍ 86 ബി 4808 നമ്പര്‍ ബൈക്ക് സഹിതമാണ് വിവേക് പിടിയിലായത്.

## Article Content

**പരിയാരം: **ബൈക്കില്‍ കടത്തുകയായിരുന്ന 13.500 ലിറ്റര്‍ പുതുച്ചേരി മദ്യവുമായി ഏര്യം സ്വദേശി വിവേക് അറസ്റ്റിലായി. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത് ബാബുവും സംഘവും കണ്ണൂര്‍ ഇ ഐ ആന്‍ഡ് ഐ ബി പാര്‍ട്ടിയും സംയുക്തമായി കടന്നപ്പള്ളി, പാണപ്പുഴ, ഏര്യം ഭാഗങ്ങളില്‍ നടത്തിയ പട്രോളിംങ്ങിനിടെ ഏര്യത്ത് വെച്ച് കെ.എല്‍ 86 ബി 4808 നമ്പര്‍ ബൈക്ക് സഹിതമാണ് വിവേക് പിടിയിലായത്.

ഇയാളുടെ പേരില്‍ അബ്കാരി നിയമ പ്രകാരം കേസ് എടുത്തു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216696/a-young-man-was-caught-with-puducherry-liquor)