ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുമ്പിൽ കൂട്ടധർണ നടത്തി

ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുമ്പിൽ കൂട്ടധർണ നടത്തി
Jun 28, 2024 07:50 PM | By Sufaija PP

പട്ടികജാതി വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാൻ പിണറായി സർക്കാർ ഗൂഢ ശ്രമം നടത്തുന്നുവെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പറഞ്ഞു . വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കളക്ടറേറ്റ് മുമ്പിൽ നടത്തിയ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻറെ ഭാഗമായി സ്കൂൾ പിടിഎ മുഖാന്തരം അധ്യാപക നിയമനം നടത്താനുള്ള ഗവൺമെൻറ് നയം പുനഃപരിശോധിക്കണം.

പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്യാതെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ് . പട്ടികജാതി വിഭാഗങ്ങൾക്ക് എസ് സി /എസ് ടി വകുപ്പ് മുഖേനയും , തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടിയും നടപ്പിലാക്കിയ ഭവന പദ്ധതികൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ പട്ടിക വിഭാഗങ്ങളെ വഞ്ചിച്ചിരിക്കുകയാണ് .ഇത് മൂലം പട്ടിക ജാതിക്കാർക്ക് ന്യായമായി ലഭിക്കേണ്ട ഭവനങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് . മുൻ കാലങ്ങളിൽ ലഭിച്ചിരുന്നതിൻറെ 10 % പോലും ആനുകൂല്യങ്ങൾ ഇന്ന് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം .പട്ടിക ജാതി സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നിരവധിയായ അക്രമങ്ങൾ നടന്നിട്ടും ശക്തമായി നടപടി സ്വീകരിക്കാനോ സംരക്ഷണം ഒരുക്കി സാമൂഹ്യ നീതി ഉറപ്പ് വരുത്താനോ സാധിക്കാത്ത സർക്കാർ കേരളം ഭരിക്കുമ്പോൾ ശക്തമായ സമര മാർഗത്തിലൂടെ മാത്രമേ നീതി ലഭിക്കുകയുള്ളൂ എന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

സർക്കാർ അവഗണനക്കെതിരെ ദളിത് കോൺഗ്രെസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കൂട്ട ധർണ്ണയിൽ ജില്ലാ പ്രസിഡണ്ട് വിജയൻ കൂട്ടിനേഴത്ത് അധ്യക്ഷത വഹിച്ചു . നേതാക്കളായ വി വി പുരുഷോത്തമൻ ,അജിത്ത് മാട്ടൂൽ ,കെ ബാലകൃഷ്ണൻ മാസ്റ്റർ ,ടി ജയകൃഷ്ണൻ ,ജോസ് ജോർജ്ജ് പ്ലാന്തോട്ടം ,കാട്ടാമ്പള്ളി രാമചന്ദ്രൻ , പി ചന്ദ്രൻ ,എ എൻ ആന്തൂരാൻ ,വസന്ത് പള്ളിയാംമൂല ,ദാമോദരൻ കൊയിലേരിയൻ ,കൂക്കിരി രാജേഷ്, ബാബുരാജ് ശ്രീകണ്ഠാപുരം ,കെ സി പദ്മനാഭൻ ,ബിന്ദു അഴീക്കോട് , സി എച് സീമ ,അനീഷ് കുമാർ എൻ ,ഷാജിലാൽ ,സത്യൻ നാറാത്ത് ,ബൽറാം കീഴറ ,വിജിഷ നാറാത്ത് തുടങ്ങിയവർ സംസാരിച്ചു .

Dalit Congress Kannur District Committee

Next TV

Related Stories
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച മുതൽ

Jun 30, 2024 08:19 PM

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച മുതൽ

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച...

Read More >>
ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

Jun 30, 2024 08:18 PM

ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി...

Read More >>
പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാനമായവരെ അനുമോദിച്ചു

Jun 30, 2024 08:15 PM

പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാനമായവരെ അനുമോദിച്ചു

പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാന മായവരെ...

Read More >>
കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Jun 30, 2024 08:10 PM

കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക്...

Read More >>
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Jun 30, 2024 03:26 PM

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന്...

Read More >>
മാധ്യമ പ്രവർത്തകൻ ഇ കെ ജി നമ്പ്യാരെ അനുസ്മരിച്ചു

Jun 30, 2024 11:24 AM

മാധ്യമ പ്രവർത്തകൻ ഇ കെ ജി നമ്പ്യാരെ അനുസ്മരിച്ചു

മാധ്യമ പ്രവർത്തകൻ ഇ കെ ജി നമ്പ്യാരെ...

Read More >>
Top Stories