---
title: "പട്ടുവം കോട്ടക്കീൽ  കടവ് പാലത്തിൻ്റെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കുന്ന ഇരുഭാഗത്തും ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ജൂലൈ 1ന് ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ"
english_title: "road work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216152/road-work"
published_at: "2024-06-30T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680d5c1105a5_Untitled-2-web.jpg"
keywords: []
---

# പട്ടുവം കോട്ടക്കീൽ  കടവ് പാലത്തിൻ്റെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കുന്ന ഇരുഭാഗത്തും ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ജൂലൈ 1ന് ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ

> **Lead Summary:** പട്ടുവം കോട്ടക്കീൽ കടവ് പാലത്തിൻ്റെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കുന്ന ഇരുഭാഗത്തും ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ജൂലൈ 1ന് ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. ഇരുഭാഗത്തും അപ്രോച്ച് റോഡ് ഉയർത്തുന്നതിൻ്റെ ഭാഗമായി താഴ്ന്ന ഭാഗം ജിഎസ്ബി ഇട്ട് ഉറപ്പിക്കുന്ന പ്രവൃത്തി നേരത്തെ ആരംഭിച്ചിരുന്നു. ഇനി ഇരുഭാഗത്തു കൂടി 1200 സ്ക്വയർഫീറ്റിൽ ഇൻ്റർലോക്ക് പാകുന്ന പ്രവൃത്തിയാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്.

## Article Content

പട്ടുവം കോട്ടക്കീൽ കടവ് പാലത്തിൻ്റെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കുന്ന ഇരുഭാഗത്തും ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ജൂലൈ 1ന് ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. ഇരുഭാഗത്തും അപ്രോച്ച് റോഡ് ഉയർത്തുന്നതിൻ്റെ ഭാഗമായി താഴ്ന്ന ഭാഗം ജിഎസ്ബി ഇട്ട് ഉറപ്പിക്കുന്ന പ്രവൃത്തി നേരത്തെ ആരംഭിച്ചിരുന്നു. ഇനി ഇരുഭാഗത്തു കൂടി 1200 സ്ക്വയർഫീറ്റിൽ ഇൻ്റർലോക്ക് പാകുന്ന പ്രവൃത്തിയാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്.

വേഗത്തിൽ പ്രവൃത്തി പൂർത്തികരിക്കുന്നതിന് പാലത്തിലൂടെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടുവം കോട്ടക്കീൽ കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് താഴ്ന്നതിനാൽ പാലത്തിലൂടെ യാത്ര ചെയ്യുന്നവർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. പ്രസ്തുത വിഷയം എം. വിജിൻ എം എൽ എ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റ പ്രവൃത്തിക്ക് 9.50 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചത്.

പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കുന്നതിനായി ജൂലായ് 1 മുതൽ 7വരെ പട്ടുവം -കോട്ടക്കീൽ കടവ് പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216152/road-work)