ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി എയർടെല്ലും

ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി എയർടെല്ലും
Jun 28, 2024 12:57 PM | By Sufaija PP

മുംബൈ: റിലയന്‍സ് ജിയോയ്‌ക്ക് പിന്നാലെ കോള്‍, ഡാറ്റ താരിഫുകളുടെ നിരക്കുകള്‍ കൂട്ടി രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളിലൊരാളായ എയർടെല്‍. ജിയോയ്ക്ക് പിന്നാലെ എയർടെലും മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടിയിരിക്കുകയാണ്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെ എയര്‍ടെല്‍ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും.

എയര്‍ടെല്ലിന്‍റെ നിരക്ക് വർധന ജൂലൈ മൂന്ന് മുതൽ നിലവിൽ വരും. പ്രീ-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ വലിയ വില വ്യത്യാസമാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 179 രൂപയുടെ പഴയ പാക്കേജിന് 199 രൂപയാണ് പുതുക്കിനിശ്ചയിച്ചിരിക്കുന്ന വില. 84 ദിവസത്തേക്ക് ആറ് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 455 രൂപയുടെ പ്ലാനിന് 509 രൂപയും ഒരു വര്‍ഷത്തേക്ക് 24 ജിബി ഉപയോഗിക്കാമായിരുന്ന 1799 രൂപയുടെ പാക്കേജിന് 1999 രൂപയും ജൂലൈ മൂന്ന് മുതല്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ നല്‍കേണ്ടി വരും. ദിവസം ഒരു ജിബി ഡാറ്റ മുതല്‍ മുകളിലേക്ക് വിവിധ വാലിഡിറ്റികളിലുള്ള പ്രീ-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളുടെ തുകയിലും വലിയ മാറ്റം വന്നിട്ടുണ്ട്.

After Jio, Airtel has hiked mobile rates

Next TV

Related Stories
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച മുതൽ

Jun 30, 2024 08:19 PM

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച മുതൽ

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് പദ്ധതി തിങ്കളാഴ്ച...

Read More >>
ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

Jun 30, 2024 08:18 PM

ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി...

Read More >>
പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാനമായവരെ അനുമോദിച്ചു

Jun 30, 2024 08:15 PM

പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാനമായവരെ അനുമോദിച്ചു

പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാന മായവരെ...

Read More >>
കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Jun 30, 2024 08:10 PM

കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക്...

Read More >>
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Jun 30, 2024 03:26 PM

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം; സിപിഎം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന്...

Read More >>
മാധ്യമ പ്രവർത്തകൻ ഇ കെ ജി നമ്പ്യാരെ അനുസ്മരിച്ചു

Jun 30, 2024 11:24 AM

മാധ്യമ പ്രവർത്തകൻ ഇ കെ ജി നമ്പ്യാരെ അനുസ്മരിച്ചു

മാധ്യമ പ്രവർത്തകൻ ഇ കെ ജി നമ്പ്യാരെ...

Read More >>
Top Stories