---
title: "ആലക്കോട് സ്വദേശിനിയായ 19 വയസ്സുകാരിയെ റിസോർട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: " A 19-year-old girl from Alakot was found dead "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214297/a-19-year-old-girl-from-alakot-was-found-dead"
published_at: "2024-06-23T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677f02dd4ece_Untitled-2-web.jpg"
keywords: []
---

# ആലക്കോട് സ്വദേശിനിയായ 19 വയസ്സുകാരിയെ റിസോർട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **അതിരപ്പിള്ളി: **ആലക്കോട് സ്വദേശിനി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു.ഉദയഗിരി പൂവഞ്ചാല്‍ വാര്‍ഡിലെ മല്ലിയോടന്‍ വീട്ടില്‍ രവീന്ദ്രന്റെയും വിജയമ്മയുടെയും മകൾ ഐശ്വര്യ യെയാണ് ജോലി ചെയ്തുവരുന്ന തൃശൂര്‍ ചാലക്കുടി അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

## Article Content

**അതിരപ്പിള്ളി: **ആലക്കോട് സ്വദേശിനി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു.ഉദയഗിരി പൂവഞ്ചാല്‍ വാര്‍ഡിലെ മല്ലിയോടന്‍ വീട്ടില്‍ രവീന്ദ്രന്റെയും വിജയമ്മയുടെയും മകൾ ഐശ്വര്യ യെയാണ് ജോലി ചെയ്തുവരുന്ന തൃശൂര്‍ ചാലക്കുടി അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

താമസിക്കുന്ന മുറിയിലെ ഹുക്കില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചാലക്കുടിയിലെ ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.കഴിഞ്ഞ ജൂണ്‍ 19 നാണ്‌ ഐശ്വര്യ ഇവിടെ ജോലിക്ക് ചേര്‍ന്നത്. മൂക്കില്‍ നിന്ന് രക്തം വരുന്ന അസുഖമുള്ള ഐശ്വര്യ അതിന്റെ മനോവിഷമം കാരണം മരിച്ചതാണെന്ന കൂട്ടുകാരി കീര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214297/a-19-year-old-girl-from-alakot-was-found-dead)